ന്യൂദല്‍ഹി: രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ വന്‍ ലഹരി വേട്ട . 100 കോടി രൂപയുടെ ലഹരി മരുന്നു ശേഖരമാണ് പൊലീസ് പിടി കൂടിയത് . 47 കിലോ ഹെറോയ്നും 2 കിലോ കൊക്കെയ്നുമാണ് പിടിച്ചെടുത്തത്.നാല് വ്യത്യസ്ത റെയ്ഡുകളിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഇതേത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റിലായി. നേരത്തെ ഉത്തരേന്ത്യയില്‍ ലഹരി മരുന്നു വിതരണം നടത്തുന്ന രണ്ടു മലയാളികള്‍ കോഴിക്കോടു സ്വദേശികളായ ഉമ്മര്‍ കോയയെയും മൂസക്കുട്ടിയെയും കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു .
ഇവരുടെ സംഘമാണോ സമീപകാലത്തു ഡല്‍ഹി കണ്ട ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയില്‍ ഇപ്പോള്‍ പിടിയിലായതെന്നും സംശയമുണ്ട്. അഫ്ഗാനിസ്ഥാനിലെ കാബൂളില്‍നിന്ന് പഞ്ചാബിലെ ബറ്റാലിയ വഴിയായിരിക്കും മയക്കുമരുന്ന് കടത്തിയതെന്ന് പോലീസ് പറഞ്ഞു. ചെന്നൈ വഴി ശ്രീലങ്കയിലേക്കും ചില തെക്കനേഷ്യന്‍ രാജ്യങ്ങളിലും കടത്താനിരുന്നതാണ് മയക്കുമരുന്നെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: