തിരുവനന്തപുരം : ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ് എഴ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പങ്കാളിത്തത്തോടെ രജിസ്ട്രേഷനിലും കൂപ്പണ്‍ വിതരണത്തിലും വന്‍ മുന്നേറ്റം കുറിച്ചിരിക്കുന്നു. ഇതാദ്യമായാണ് കേരള വ്യാപാരിവ്യവസായി ഏകോപനസമിതിയുമായി ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സഹകരിക്കുന്നത്. കേരളത്തിലുടനീളമുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രത്യേകിച്ച് ഏകോപന സമിതിയംഗങ്ങളും വലിയ ഉത്സാഹത്തിലാണെന്ന് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ് ഏഴിന്റെ ലോജിസ്റ്റിക്സ് പാര്‍ട്ണറായ ഏകോപനസമിതി പ്രസിഡന്റ് ശ്രീ. ടി. നസറുദ്ദീന്‍ പറഞ്ഞു. ഒരു വലിയ വ്യാപാരോത്സവമായി ഈ ഫെസ്റ്റിവലിനെ ഓരോ വ്യാപാരിയും ഏറ്റെടുത്തിരിക്കുന്നു എന്ന് രജിസ്ട്രേഷനിലും കൂപ്പണ്‍ വിതരണത്തിലുമുള്ള ഉയര്‍ന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഈ സംരഭത്തിന്റെ വിജയത്തിനായി ലക്ഷക്കണക്കിന് ലഘുലേഘകളും മറ്റും കടകളില്‍ വിതരണംചെയ്യുന്നു. അതാത് ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനസമിതി ജില്ലാ അദ്ധ്യക്ഷന്മാര് നേത്രത്വം നല്കുന്നു. കൂടാതെ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ടൈറ്റില്‍ സ്പോണ്‍സറായ ഫെഡറല്‍ ബാങ്കിന്റെ ഓരോ ശാഖയും, അക്ഷയ സെന്ററുകളും വ്യാപാരിവ്യവസായികള്‍ക്ക് നല്കുന്ന സഹകരണം പ്രചോദനാത്മകമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഈ സീസണ് ഏറെ പുതുമനിറഞ്ഞതാക്കാന് ഏകോപനസമിതി വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്നു എന്ന് ഡയറക്ടര്‍ ശ്രീ. എസ്. ഹരികിഷോര്‍ ഐ.എ.എസ് അഭിപ്രായപ്പെട്ടു. ഓരോ കടകള്‍ക്കും തെരുവുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ആഘോഷത്തിന്റെ പ്രതീതി ഉളവാക്കത്തക്കവിധമുള്ള സ്ട്രീറ്റ് ബ്രാന്‍ഡിംഗ്, ഷോപ്പ് ബ്രാന്‍ഡിംഗ് തുടങ്ങിയ നവീന രീതിയുള്ള പ്രചാരണ പരിപാടികള്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ടിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ഓഫീസുകള്‍ നേതൃത്വം നല്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: