കൊച്ചി: കുടുംബ കോടതി നിയമങ്ങളില്‍ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കുടുംബ പരിരക്ഷക്കും വ്യക്തിനിയമങ്ങളുടെ സംരക്ഷണത്തിനും സ്ത്രീ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കണമെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും കര്‍ണാടക ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകയുമായ അഡ്വ.മീരാ ഫഡ്കേ പറഞ്ഞു.
അഖിലഭാരതീയ അധിവക്ത പരിഷത്തിന്റെ ദേശീയ കൗണ്‍സിലില്‍ ‘കുടുംബ കോടതി നിയമങ്ങളും പുത്തന്‍ പ്രവണതകളും’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. കുടുംബ കോടതി നിയമങ്ങള്‍ സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും ഇന്നത്തെ പരിസ്ഥിതിയില്‍ അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കുടുംബ നിയമങ്ങളിലുള്ള പുത്തന്‍ പ്രവണതകള്‍ ഉള്‍പ്പെടുത്തി നിയമനിര്‍മാണം നടത്തുമ്പോള്‍ നിയമനിര്‍മാണ സമിതികളില്‍ സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കുകയും യാഥാര്‍ത്ഥ്യബോധത്തോടെ സാമൂഹിക സ്ഥിതിക്ക് അനുസൃതമായി നിയമനിര്‍മാണം നടത്തുന്നതിന് സാഹചര്യം ഒരുക്കുകയും വേണം. അഡ്വ.എച്ച്.സുബ്ബലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പത്മവല്ലി, അഡ്വ.മോനിക്ക അറോറ എന്നിവര്‍ സംസാരിച്ചു. അഡ്വ.കീര്‍ത്തി സോളമന് സ്വാഗതവും, അഡ്വ.അമ്പിളി നന്ദിയും പറഞ്ഞു.
അധിവക്ത പരിഷത്തിന്റെ ദേശീയ കൗണ്‍സിലില്‍ സംഘടനാപരമായ വിഷയങ്ങളും കീഴ്കോടതികളിലേയും ഹൈക്കോടതികളിലേയും വ്യവഹാര സംബന്ധമായ വിഷയങ്ങള്‍ വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്തു. ദേശീയ കൗണ്‍സില്‍ ഇന്ന് സമാപിക്കും. ജസ്റ്റിസ് കെ.ടി.തോമസ് സമാപന സമ്മേളനത്തില്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: