തിരുവനന്തപുരം: .ഐ.സി.സി സമ്മേളനത്തിന് നേതാക്കള്‍ക്ക് പോകാനായി ് സംസ്ഥാന ബജറ്റവതരണത്തിനുള്ള തീയതി മാറ്റിയേക്കും. നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കലണ്ടറനുസരിച്ച് ജനുവരി 17നാണ് സംസ്ഥാന ബജറ്റ്. ഇതേദിവസം തന്നെയാണ് രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാനും എ.ഐ.സി.സി സമ്മേളനം ദല്‍ഹിയില്‍ ചേരുന്നത്. ഇക്കാരണത്താല്‍ ജനുവരി 24ലേക്ക് ബജറ്റവതരണം മാറ്റാണ് ആലോചന.
മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും കോണ്‍ഗ്രസ് മന്ത്രിമാരും,സമാജികരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും സഭാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്നാണ് ബജറ്റ് അവതരണം മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഘടകകക്ഷി നേതാക്കളേയും ഇക്കാര്യം അറിയിച്ചു.
ജനുവരി ഒന്നിന് സ്പീക്കര്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിനുശേഷം മൂന്നാം തീയതി ബിസിനസ് അഡ്വൈസറി കമ്മറ്റി യോഗം ചേര്‍ന്ന് പുതുക്കിയ തീയതി തീരുമാനിക്കും. തുടര്‍ന്ന് ഗവര്‍ണറുടെ അനുമതിക്കായി സമര്‍പ്പിക്കും. ഇതിനുശേഷമാകും തീയതി സംബന്ധിച്ച് ഔദ്യോഗിക തീരുമാനമുണ്ടാകുക.
സര്‍ക്കാര്‍ തീരുമാനമറിയിച്ചാല്‍ ബിസിനസ് അഡ്വൈസറി കമ്മറ്റിക്കാണ് തീയതി നിശ്ചയിക്കാനുള്ള അധികാരം. അതിനനുസരിച്ച് തീരുമാനമുണ്ടാകുമെന്ന് സ്പീക്കര്‍ ജി . കാര്ത്തികേയന് പറഞ്ഞു.
പതിമൂന്നാം കേരള നിയമസഭയുടെ 10-ാം സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ജനുവരി മൂന്നിനാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 12വരെ സഭ ചേരാനാണു ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. കാര്യപരിപാടി അനുസരിച്ചു 23 ദിവസം സഭ സമ്മേളിക്കും.
ജനുവരി 3നു രാവിലെ 9നാണു ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം. 6, 7, 8 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയചര്‍ച്ച നടക്കും. 17നു രാവിലെ ധനമന്ത്രി കെ.എം. മാണി ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിക്കുമെന്നാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. കെ.എം. മാണി അവതരിപ്പിക്കുന്ന 12-ാമത് ബജറ്റാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: