തിരുവനന്തപുരം : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാധികാരം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം, വിദ്യാഭ്യാസ മേഖലയെ തകര്‍ത്ത് അന്തസത്തയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആരോപിച്ചു.
സ്വയംഭരണ കോളേജുകളായി നിര്‍ണയിക്കപ്പെട്ട 11 കോളേജുകളും മതസംഘടനകളുടെ നിയന്ത്രണത്തിലുള്ളതാണ്. തങ്ങളുടെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് അടക്കമുള്ള കാര്യങ്ങളില്‍ സൗജന്യങ്ങളും ഇതര വിദ്യാര്‍ത്ഥികള്‍ക്ക് അവഗണനയും എന്നതാകും മാനേജ്മെന്റ് നിലപാട്. ഇതിലൂടെ ഹിന്ദു വിദ്യാര്‍ഥികളെ പാര്‍ശ്വവത്ക്കരിക്കാന്‍ ഇടയാകും. മത മാനേജ്മെന്റ് നടത്തുന്ന സ്വയംഭരണ കോളേജുകളില്‍ ആരു ജയിക്കണം, ആര്‍ക്ക് റാങ്ക് ലഭിക്കണം, സിലബസ് എന്തായിരിക്കണം എന്നെല്ലാം തീരുമാനിക്കാനുള്ള അധികാരം ലഭിക്കുന്നതിലൂടെ വിദ്യാഭ്യാസ രംഗത്തോട് പൊതുസമൂഹത്തിനുള്ള വിശ്വാസ്യത ഇല്ലാതാക്കും.
സ്വകാര്യ കോളേജുകളില്‍ ഇപ്പോള്‍തന്നെ മതവിവേചനം കാണിക്കുന്ന വര്‍ഗീയ മാനേജുമെന്റുകള്‍ ഉണ്ടെന്നിരിക്കെ സ്വയംഭരണ കോളേജ് അനുവാദം ഹിന്ദു വിരുദ്ധ അജണ്ട നടപ്പിലാക്കുന്നതിനുള്ള സാഹചര്യം ഒരുക്കും. സര്‍ക്കാരിന്റെ ഈ നടപടി ഹിന്ദുവിദ്യാര്‍ഥികളെ വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുമെന്നും ഇ.എസ്. ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: