കൊച്ചി: സിനിമ ക്രിക്കറ്റ് മാച്ച് സീസണ് ടു ജനുവരി 24 ന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. നടന് മമ്മൂട്ടി മുഖ്യാതിഥിയായിരിക്കും.
സംവിധായകന് എം.എ.നിഷാദ് നേതൃത്വം നല്കുന്ന ശിവജി ബില്‍ഡേഴ്സ് ഡയറക്ടേഴ്സ് ഇലവനും നടന് ആസിഫ് അലി നേതൃത്വം നല്കുന്ന മജ്ലാന്‍ സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഫാമിലി ക്രിക്കറ്റ് കാര്‍ണിവല്‍ എന്ന നിലയിലാണ് സിസിഎം സീസണ് ടുവിനെ ആവിഷ്കരിക്കുന്നതെന്ന് സിസിഎം ചെയര്മാന് പോള്‍ ടി.ജോസഫും കോ.ചെയര്മാന് മുസ്തഫ ഇ.ടി.കീയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 4.30 ന് മത്സരം ആരംഭിക്കും. ട്വന്റി-20 മാതൃകയിലാണ് മത്സരം.
ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി വിവിധ പരിപാടികളും ഉണ്ടാകും. മമ്മൂട്ടി ട്രോഫികള്‍ വിതരണം ചെയ്യും. ആസിഫ് അലി ടീമില്‍ ഉണ്ണി മുകുന്ദന്, വിജയ് യേശുദാസ്, സൈജു കുറുപ്പ്, മധു ബാലകൃഷ്ണന്, വിനു മോഹന്‍, നിഷാന്ത് സാഗര്‍, നിഖില്‍ മേനോന്, പ്രശാന്ത് അലക്സ്, ജോജു, അഫിസല്‍, കൃഷ്ണകുമാര്‍ എന്നിവരാണ്. ദീപു ശാന്ത് ആണ് കോച്ച്. ഡേവിന് ദാസ് ടീം മാനേജര്‍.
എം.എ.നിഷാദ് ടീമില്‍ ദീപന്, ലിജോ പല്ലിശ്ശേരി, സോഹന്‍ സിനുലാല്‍, മാമാസ്, രഞ്ജിത് ശങ്കര്‍, വിനോദ് വിജയന്, സുജിത് എസ്.നായര്‍, ഷാജി അസീസ്, സുരേഷ് കൃഷ്ണന്, ജീന്‍ പോള്‍ ലാല്‍, ശ്യാം മോഹന്‍, അബ്റിദ് ഷൈന്‍, അനീഷ് അന്‍വര്‍ എന്നിവരാണ്. കെ.സി.സതീഷാണ് കോച്ച്. മെക്കാര്‍ട്ടിനാണ് മാനേജര്‍. ഇരുടീമുകളുടേയും ജഴ്സി സംവിധായകന് സിദ്ദീഖും നടന് ഇന്ദ്രജിത്തും പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: