ആദ്യമായി ശരീരത്തേയും മനസ്സിനേയും പൊരുത്തപ്പെടുത്തണം. അതിന് നിരവധി ലളിതമാര്ഗങ്ങളുണ്ട്. ശരീരത്തേയും മനസ്സിനേയും അനാവശ്യമായി ക്ഷോഭിപ്പിക്കുന്ന കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള സദാചാരനിഷ്ഠ സ്വയം തിരഞ്ഞെടുക്കണം. മനസ്സാക്ഷിക്ക് എതിരായ ജീവിതവ്യാപാരങ്ങള്‍ ഒഴിവാക്കണം. മനസ്സിനെ ശാന്തമാക്കാനും ഉള്പ്രചോദനങ്ങള് തിരിച്ചറിയാനും കുറേ സമയം ഏകാന്തമായി ചിലവഴിക്കണം. ആ ദിനചര്യയുടെ ഭാഗമായി തീരുകയും വേണം.
ശരീരവും മനസ്സും ഒരുപോലെ പരിവര്‍ത്തനം ചെയ്യേണ്ടതിനാല്‍ ശരീരത്തെ ദുഷിപ്പിക്കുന്ന ആഹാരങ്ങളും മനസ്സിനെ തളര്‍ത്തുന്ന ക്ഷുദ്രസുഖങ്ങളും ഉപേക്ഷിക്കണം. മഹത്തായ ഒരു കാര്യം നേടാനുള്ളതാണ് ജീവിതമെന്നും അതിന്റെ അടിത്തറയാണ് ശരീരവും മനസ്സും എന്നുമുള്ള ഉറച്ച ബോധം ഉണ്ടാവണം. ഏതുകാര്യത്തില്‍ ഇടപെടുമ്പോഴും ഈ ജാഗ്രത പാലിക്കണം. എങ്കില്‍ ഗാഢമായ ശാന്തിയും സംതൃപ്തിയും ജീവിതത്തില്‍ ഉണ്ടാവും. അതോടെ വ്യക്തിത്വം സംസ്ക്കരിക്കപ്പെട്ട് എല്ലാ കാര്യങ്ങളിലും ലാഘവവും സന്ദര്‍ഭത്തിന് യോജിച്ച പെരുമാറ്റവും സ്വാഭാവികമായി വന്നുചേരുന്നു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: