സൂക്ഷ്മശരീരം നാല് വ്യത്യസ്തപദവികളില് പ്രവര്‍ത്തിക്കുന്നുവെന്നും ആ പ്രവര്‍ത്തിക്കുന്ന പദവിയനുസരിച്ച് അതിന്റെ നിലയേയും പ്രവൃത്തിരൂപത്തെയും പ്രകടമാക്കുന്നതിന് വ്യത്യസ്തമായ ഓരോ പേരും വന്നുചേരുന്നുണ്ടെന്നും നമുക്ക് കാണാന്‍ കഴിയും. ഒരു മനുഷ്യന് അവനായിത്തന്നെ ഇരുന്നുകൊണ്ട്, തന്റെ മകന് ഒരച്ഛനായും, ഭാര്യയ്ക്ക് ഭര്‍ത്താവായും, ഗവണ്മെന്റിന് ഒരു കീഴുദ്യോഗസ്ഥനായും, കച്ചവടസ്ഥലത്ത് ഒരു വ്യാപാരിയായും, പൊതുജനങ്ങളുടെ ഇടയില്‍ വ്യത്യസ്തവ്യക്തികള്ക്ക് ഒരു ബന്ധുവോ ശത്രുവോ ആയും വര്‍ത്തിക്കുന്നു. ഈ വ്യത്യസ്ത പദവികളെല്ലാം ഒരേയൊരു വ്യക്തിയെ സംബന്ധിക്കുന്നവതന്നെയാണ്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: