തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേരളത്തിന് പ്രത്യേക ഇളവ് നല്കാന് കഴിയില്ലെന്ന് കേന്ദ്രമന്ത്രി ഓസ്കര് ഫെര്‍ണാണ്ടസ്. തിരുവനന്തപുരത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗതാഗതമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാത നിര്‍മ്മാണത്തിനായി സ്ഥലമേറ്റെടുക്കുന്നതിന് കേരളത്തില്‍ ഒരുപാട് കടമ്പകളുണ്ട്. റോഡിന് വീതി കൂട്ടാന്‍ കഴിയുന്നില്ലെങ്കില്‍ എസ്കലേറ്റഡ് റോഡുകള്‍ നിര്‍മ്മിക്കേണ്ടി വരും. ഇതിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഓസ്കാര്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: