പറവൂര്‍: പോലീസുകാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ നാല് പ്രതികള്‍ക്ക് പറവൂര്‍ പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് കോടതി ഏഴുവര്‍ഷം തടവും പിഴയും വിധിച്ചു. പെരുമ്പടന്ന കൂനന്തറ രഞ്ജിമോന്‍ (28), മുളവുകാട് പറമ്പുകാട് നികത്തുംതറ മനോജ് (34), പെരുമ്പിള്ളിക്കര നികത്തില്‍ ബിജു (36), പെരുമ്പടന്ന ചിറപ്പറമ്പില്‍ അരുണ്‍ (32) എന്നിവരെയാണ് പ്രിന്‍സിപ്പല്‍ ജഡ്ജി സി.കൃഷ്ണന് ശിക്ഷിച്ചത്. 2010 ജൂണ്‍ ആറിന് രാത്രി 10.15ന് പറവൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളിന് സമീപത്തായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: