എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ വര്‍ഷങ്ങള്‍ മുമ്പ് പരമ്പരാഗത കാനനപാതയായി ഉപയോഗിച്ചിരുന്ന അയ്യപ്പന്‍താര പാത ഇന്ന് തുറക്കാന്‍ എരുമേലി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പാത ശുചീകരിക്കുന്നതിനായി വിവിധ ഹൈന്ദവ സംഘടനകളില്‍ പ്പെട്ടവരെ കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തുവെന്നും ആര്‍ഡിഒ വി.ആര്.മോഹനപിള്ള പറഞ്ഞു. അയ്യപ്പസേവാസംഘം പ്രതിനിധി അനിയന് എരുമേലി, സേവാസമാജം പ്രതിനിധി മനോജ് എസ്., ഹിന്ദു ഐക്യവേദി പ്രതിനിധി ഹരികൃഷ്ണന് കനകപ്പലം എന്നിവരെയാണ് കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡും ഗ്രാമപഞ്ചായത്തും നേതൃത്വം നല്‍കും. യോഗത്തില്‍ ആര്‍ഡിഒ, പഞ്ചായത്ത് പ്രസിഡന്റ് പി.അനിത, ഹൈന്ദവ സംഘടനാ പ്രതിനിധികള്‍, ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: