തമ്പലക്കാട്: മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന രണ്ടാമത് ഹിന്ദു മഹാസമ്മേളനം സ്വാമി വിവേകാന്ദ നഗറില്‍ വാഴൂര്‍ തീര്‍ത്ഥപാദശ്രമം മഠാധിപതി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദ സ്വാമി ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് എം.എസ് മോഹനന് അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യൂത്ത് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ലാലിറ്റ് തകടിയേല്‍, മലയാള ബ്രാഹ്മണ സമാജം സംസ്ഥാന ട്രഷറര്‍ എം.ഡി.മോഹന്‍ദാസ്, പരമേശ്വര ശര്‍മ്മ തുടങ്ങിയവര്‍ സംസാരിച്ചു.
ഹിന്ദുത്വത്തിന്റെ പാതയിലൂടെ ലോകം മുന്നോട്ട് പോകുന്ന അവസ്ഥ വരുമെന്നും ഭാരതത്തിലെ ഹിന്ദുവിന്റെ സംസ്കാരത്തെപ്പറ്റി പഠിക്കാന്‍ ലോകം കാതോര്‍ക്കുമെന്നും മുഖ്യപ്രഭാഷണം നടത്തിയ വിന്‍വേള്‍ഡ് ഫൗണ്ടഷന് ചെയര്മാന് അഡ്വ.എസ്.ജയസൂര്യന്‍ പറഞ്ഞു. ശാസ്ത്രം മരുന്നു തന്നു സുഖപ്പെടുത്തിയ രോഗങ്ങളേക്കാള്‍ ശാപമായി ശാസ്ത്രം തന്ന സൗകര്യങ്ങള്‍ ജനങ്ങളെ ബുദ്ധമുട്ടിക്കുകയാണ്. ഇന്ന് കോടതിയിലെത്തുന്ന കേസുകളില്‍ അറുപതുശതമാനവും മൊബൈല്‍ ഫോണ്‍ കാരണമുള്ളവയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍എസ്എസ് കരയോഗം പ്രസിഡന്റ് ജി.ശശിധരന്‍പിള്ള സ്വാഗതവും എ.കെ.രാജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: