മുംബൈ: ലോകത്തെ ഏറ്റവും വലിയ ലേല കമ്പനിയായ ക്രിസ്റ്റീസ് ഇന്ത്യയില്‍ അരങ്ങേറാന്‍ ഒരുങ്ങുന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള ക്രിസ്റ്റീസിന്റെ കന്നി ലേലം അധികം താമസിയാതെ മുംബൈയില്‍ നടക്കും. 82 കലാ രൂപങ്ങള്‍ ലേലത്തില്‍ വില്പ്പനക്കുവയ്ക്കും. പ്രശസ്ത ചിത്രകാരന് തൈബ് മെഹ്തയുടെ ‘മഹിഷാസുര്‍’ എന്ന സൃഷ്ടിയും അതില്‍ ഉള്‍പ്പെടുന്നുണ്ട്. ഏഴരക്കോടി മുതല്‍ ഒമ്പതരക്കോടി രൂപവരെ ചിത്രത്തിനു ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ കലാവസ്തുക്കളുടെ ആഗോള വിപണി മൂല്യത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തിനിടെ വന്‍ വര്‍ധനവുണ്ടാകുമെന്ന് ക്രിസ്റ്റീസ് സിഇഒ സ്റ്റീവന്‍ മര്‍ഫി പറഞ്ഞു. കലാരൂപങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള ആവശ്യക്കാര്‍ ഏറിയിട്ടുണ്ട്. അവ വാങ്ങുന്നതിലും ഇന്ത്യക്കാര്‍ രാജ്യസ്നേഹം പ്രകടിപ്പിക്കുന്നു. നാട്ടിലെ കലാസൃഷ്ടികള്‍ ഇന്ത്യക്കാര്‍ ഏറെ സ്വന്തമാക്കുമെന്നതാണ് അതില്‍ നിന്ന് വ്യക്തമാകുന്ന കാര്യം. ക്രിസ്റ്റീസിന്റെ ഇന്ത്യാ പ്രവേശത്തിനു കാരണമതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: