തമ്പലക്കാട്: ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന രണ്ടാമത് ഹിന്ദു മഹാസമ്മേളനത്തിന് ഇന്ന്്് തുടക്കം കുറിക്കും. വൈകിട്ട് ഏഴിന് ഹിന്ദു മഹാസമ്മേളനം എസ്്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ.എം.എസ്.മോഹനന് അധ്യക്ഷത വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം ഗരുഡധ്വജാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. വിന്‍വേള്‍ഡ് ഫൗണ്ടേഷന് ചെയര്മാന് അഡ്വ.എസ്.ജയസൂര്യന്‍ മുഖ്യപ്രഭാഷണം നടത്തും. 20ന് സമ്മേളനത്തില്‍ കെപിഎംഎസ് സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ്, ഡോ.ശ്രീനാഥ് കാരയാട്ട് എന്നിവരുടെ പ്രഭാഷണം നടക്കും.
21 ന് ഉച്ചകഴിഞ്ഞ് മൂന്നിന് വനിതാ സമ്മേളനം ജന്മഭൂമി എഡിറ്റര്‍ ലീലാ മേനോന് ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് വനിതാ സമാജം പ്രസിഡന്റ് എസ്.എസ്.ഭാനുമതിയമ്മ അധ്യക്ഷത വഹിക്കും. 7ന് യുവജനസമ്മേളനത്തില്‍ ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സെക്രട്ടറി കാ.ഭാ.സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും.
22 ന് വൈകിട്ട് 7ന് സമാപന സമ്മേളനം, എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.നരേന്ദ്രനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് ജി.ശശിധരന്‍പിള്ള അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: