ചേര്‍ത്തല: വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റം ആവശ്യമാണെന്ന് എഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ.ജി.മാധവന് നായര്‍. ശാസ്ത്ര-സാങ്കേതിക രംഗത്തുള്ള അടിസ്ഥാന വിവരങ്ങളൊന്നും ഇന്നും വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം 31-ാമത് സംസ്ഥാന സമ്മേളനത്തിന്റെ സമാപനസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളുകളില്‍ മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം വേണ്ടത്ര പര്യാപ്തമല്ല. 300 മില്യണ്‍ യുവാക്കള്‍ ഭാരതത്തിലുണ്ട്. ഇവരെ സാങ്കേതിക രംഗത്ത് പ്രാപ്തരാക്കിയാല്‍ തന്നെ നമുക്ക് പല രംഗത്തും മികവു തെളിയക്കാന്‍ കഴിയും. ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകരാജ്യങ്ങളുടെ മുന്നിലെത്തുവാന്‍ ഭാരതത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശയങ്ങളുടെ ലോകത്ത് പുതിയ ചലനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ വിചാരകേന്ദ്രം പ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്ന് വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് പറഞ്ഞു. സമാപന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ക്ക് വിട നല്കി സമ്പാദ സംസ്ക്കാരം നിലവില്‍ കൊണ്ടുവരണമെന്നും, സ്വവര്‍ഗരതിയെ പറ്റിയുള്ള മാധ്യമ ചര്‍ച്ചകള്‍ സമൂഹത്തിന് സഹായകമാണോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ മൂല്യങ്ങളെ പറ്റി ചര്‍ച്ചചെയ്യുന്നില്ലെന്നും, മൂല്യച്യുതിയെപ്പറ്റിയാണ് ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതീയ വിചാരകേന്ദ്രം അക്കാദമിക് ഡയറക്ടര്‍ ഡോ.കെ.എന്‍.മധുസൂദനന് പിള്ള അധ്യക്ഷത വഹിച്ചു. ഡോ.എം.മോഹന്‍ദാസ്, പൊതുകാര്യദര്‍ശി കെ.ജയപ്രസാദ്, കാ.ഭാ.സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം അദ്ധ്യക്ഷന്‍ ഡോ.അമ്പലപ്പുഴ ഗോപകുമാര്‍ സ്വാഗതവും സ്വാഗതസംഘം ഉപാധ്യക്ഷ ഉമാദേവി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: