മട്ടാഞ്ചേരി: കേരളത്തിലെ പൊതുവിതരണ സമ്പ്രദായം മെച്ചപ്പെട്ടതല്ലെന്ന് കേന്ദ്രകൃഷി മന്ത്രി പ്രൊഫ.കെ.വി.തോമസ് പറഞ്ഞു. സംസ്ഥാനത്തെ പൊതുവിതരണമേഖലയ്ക്ക് നല്കുന്നതില് 40 ശതമാനം വരെ ഭക്ഷ്യധാന്യം കള്ളകടത്ത് നടക്കുകയാണ്. ഇത് ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതിന് തടസ്സമായിമാറും കേന്ദ്രമന്ത്രി പറഞ്ഞു.
ഒരു കിലോ ഭക്ഷ്യധാന്യത്തിന് വിപണി വില 27 രൂപയാണ്. പൊതുവിതരണത്തിനായി ഇതില്‍ 22 രൂപ കേന്ദ്രസര്‍ക്കാര്‍ സംബ്സിഡി നല്കുന്നു.
നാല്രൂപ സംസ്ഥാനസര്‍ക്കാരും ഇത്രയും നഷ്ടം സഹിച്ച് നല്കുന്ന ഭക്ഷ്യധാന്യമാണ് യാതൊരുമാനദണ്ഡവുമില്ലാതെ കള്ളക്കടത്തായി മാറുന്നത് പ്രൊഫ.തോമസ്സ് പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമം ദേശീയ സെമിനാറില്‍ ക്രോഡീകരണം നടത്തുകയായിരുന്നു കേന്ദ്രകൃഷി മന്ത്രി. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലായാല്‍ കേരളത്തിന് അര്‍ഹമായ നിലവില്‍ ലഭിക്കുന്ന ഭക്ഷ്യധാന്യം തുടര്‍ന്നും ലഭിക്കും. സബ്സിഡി ഇനത്തില്‍ 600 കോടി രൂപ അധികമായും ലഭിക്കും. ഒരു വര്‍ഷത്തിനകം കുറ്റമറ്റ പൊതുവിതരണ സംവിധാനമൊരുക്കിയെങ്കിലേ ഭക്ഷ്യസുരക്ഷാ നിയമപരിധിയില്‍ സംസ്ഥാനങ്ങള്‍ കടന്നുവരികയുള്ളൂവെന്ന് കേന്ദ്രമന്ത്രി തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: