ബാംഗലൂരു: രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസിന്റെ പുതിയ സിഇഒ ഇന്‍ഫോസിസില്‍ നിന്നുതന്നെയാവുമെന്നു കമ്പനി ചെയര്മാന് എന്‍.ആര്. നാരായണമൂര്‍ത്തി. സിഇഒ പദവിക്കു യോഗ്യരായ നിരവധി പേര് സീനിയര്‍ മാനേജര്മാരിലുണ്ടെന്നും അനുയോജ്യമായ സമയത്ത് കമ്പനി അവരെ തെരഞ്ഞെടുക്കമെന്നും അദ്ദേഹം അറിയിച്ചു.
ഇന്‍ഫോസിസ് സിഇഒ എസ്.ഡി. ഷിബുലാല്‍ 2015ല്‍ വിരമിക്കും. ഈ പദവിയില്‍ ഇരിക്കുന്ന സ്ഥാപകരുടെ നിരയിലെ അവസാനത്തെ കണ്ണിയാണ് ഷിബുലാല്‍.
സിഇഒ പദവിയിലെത്തുമെന്നു കരുതിയിരുന്ന അശോക് വെമുറി അടുത്തിടെ കമ്പനി വിട്ടുപോയി. അശോകിനു ശേഷം ഇന്‍ഫോസിസില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകള്‍ ഇന്‍ഫോസിസിന്റെ ഇന്ത്യ ബിസിനസ് യൂണിറ്റ്, ബിപിഒ, ഫിനാക്കിള്‍ ആന്‍ഡ് ബിസിനസ് യൂണിറ്റ് എന്നീ വിഭാഗങ്ങളുടെ മേധാവിയായ വി. ബാലകൃഷ്ണന്, ഇന്റഫോസിസിന്റെ യൂറോപ്പ് മേധാവിയും ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷ്വറന്‍സ് യൂണിറ്റിന്റെ ആഗോള തലവനുമായ ബി.ജി. ശ്രീനിവാസന് എന്നിവര്‍ക്കാണ് ഇപ്പോള്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: