തൊടുപുഴ: പശ്ചിമഘട്ടം സംരക്ഷിക്കുന്നതിന് വേണ്ടി ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരായി കേരളത്തില്‍ നടന്നുവരുന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് ഗൂഡലക്ഷ്യങ്ങള്‍ ഉണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടന സെക്രട്ടറി എം. രാധാകൃഷ്ണന് പറഞ്ഞു.
പ്രകൃതി സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തില്‍ ആറന്മുളയെ രക്ഷിക്കുക, പശ്ചിമഘട്ടം പരിപാലിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് തൊടുപുഴയില്‍ നടന്ന സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ആയിരക്കണക്കിന് സാധാരണ ജനങ്ങളേയും കര്‍ഷകരേയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് അവരെ നടുറോഡില്‍ ഇറക്കി സമരം ചെയ്യിക്കുന്നു. നിയമലംഘനങ്ങളുടെ കൂമ്പാരമാണ് ആറന്മുള വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇതിനെതിരെ ഹിന്ദു ഐക്യവേദി നടത്തുന്ന സമരം വിജയം കണ്ടേ നിര്‍ത്തുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് എ.ജി. അമ്പിക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണ വേദി സംസ്ഥാന ചെയര്മാന് എം.എന്‍. ജയചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ പ്രസിഡന്റ് സ്വാമി ദേവചൈതന്യ, ജില്ലാ ജനറല്‍ സെക്രട്ടറി എസ്. പത്മഭൂഷണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: