കൊച്ചി: എറണാകുളം പഴയ റെയില്‍വേ സ്റ്റേഷന് സ്ഥിതിചെയ്യുന്ന 48ഏക്കര്‍ സ്ഥലം ഭൂമാഫിയകള്‍ കൈക്കലാക്കുമെന്നു ഭയപ്പെടുന്നതായി എറണാകുളം ഓള്‍ഡ് റയില്‍വേ സ്റ്റേഷന് വികസന സമിതിയോഗം വിലയിരുത്തി.
300 കോടി രൂപ മുതല്‍മുടക്കില്‍ പഴയ റയില്‍വേ സ്റ്റേഷന് സഞ്ചാരയോഗ്യമാക്കാമെന്ന് തിരുവനന്തപുരം റെയില്‍വേ ഡിവിഷന് ഉറപ്പ് നല്കിയിട്ടുള്ളതാണ്. തിരുകൊച്ചി ഭാഗത്തേക്ക് ട്രയിന്‍ ഓടിതുടങ്ങിയതിന്റെ 111-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ ഘട്ടത്തില്‍, വേണ്ടാത്ത പരിസ്ഥിതി പ്രശ്നങ്ങള്‍ പറഞ്ഞ് സ്റ്റേഷന്റെ വികസനം നീട്ടികൊണ്ടുപോകുവാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തുനിന്നുമുള്ളതെന്നും സമിതി കുറ്റപ്പെടുത്തി.
അര്‍ഹിക്കുന്നവരെ മാറ്റി താമസിപ്പിച്ച് സ്റ്റേഷന് ഉടന്‍ സഞ്ചാരയോഗ്യമാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. അഡ്വ. എം.ആര്.രാജേന്ദ്രന് നായര്‍, കെ.പി.ഹരികുമാര്‍, പി.വി.അതികായന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: