ന്യൂദല്‍ഹി: ഡാറ്റാ സെന്റര്‍ കേസ് സി.ബി.ഐയ്ക്കു വിട്ടതിനെ ചോദ്യം ചെയ്ത് ടി.ജി.നന്ദകുമാര്‍ നല്കിയ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് ജസ്റ്റീസുമാരായ എച്ച്.എല്‍.ദത്തും, രഞ്ജന്‍ ഗോഗോയ് എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.
എന്നാല്‍ തന്റെ ഹര്‍ജിയിലെ വാദം വിശദമായി പരിഗണിക്കാതെയാണ് സിബിഐ അന്വേഷണത്തിന് വഴിയൊരുക്കിയ വിധിയുണ്ടായതെന്നായിരുന്നു നന്ദകുമാറിന്റെ വാദം. സാങ്കേതിക കാരണങ്ങള്‍ മാത്രം പരിശോധിച്ചാണ് ഹര്‍ജി തീര്‍പ്പാക്കിയതെന്നും നന്ദകുമാര്‍ വാദിച്ചു.
എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു. കേസ് സി.ബി.ഐക്കു വിടുന്നതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തൃപ്തികരമാണെന്ന് സുപ്രീംകോടതി നേരത്തെ വിലയിരുത്തിയിരുന്നു.
മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു തിരുവനന്തപുരത്തെ ഡേറ്റാ സെന്ററിന്റെയും മൂന്നു നെറ്റ്വര്‍ക്ക് ഓപ്പറേറ്റിംഗ് കേന്ദ്രങ്ങളുടെയും നടത്തിപ്പിനുള്ള കരാര്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനു നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: