ന്യൂദല്‍ഹി: ലോകത്തെ പ്രമുഖ പ്ലാസ്റ്റിക് ഗൃഹോപകണ നിര്‍മാതാക്കളായ ടപ്പര് വെയറിന്റെ ഏഷ്യ-പസഫിക് മേഖലാ പ്രസിഡന്റായി ആശ ഗുപ്തയെ നിയമിച്ചു. ആംവെ കഴിഞ്ഞാല്‍ ലോകത്തിലെ മികച്ച ഡയറക്ട് സെല്ലിംഗ് സ്ഥാപനമായ ടപ്പര്‍വെയറിന്റെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറാണ് ആശ. ഇനി സിംഗപ്പൂരായിരിക്കും ആശയുടെ ആസ്ഥാനം.
ടപ്പര് വെയറിന്റെ ഇന്ത്യയിലെ ഡെപ്യൂട്ടി എം.ഡിയും ചീഫ് ഫൈനാന്‍സ് ഓഫീസറുമായ പുനീത് നരുലയെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. ടപ്പര് വെയറിന്റെ ലോകത്തിലെ ഏറ്റവും മികച്ച പത്തു വിപണികളിലൊന്നും ഏറ്റവും വളര്‍ച്ച പ്രാപിക്കുന്ന വിപണിയുമാണ് ഇന്ത്യ. മാതൃരാജ്യമായ അമേരിക്കയില്‍ ആറു ശതമാനം മാത്രം വളര്‍ച്ചയുള്ളപ്പോള്‍ ഇന്ത്യയിലെ വാര്‍ഷിക വളര്‍ച്ച 38 ശതമാനമാണ്.
സ്ത്രീകള്‍ മാത്രമാണ് വിതരണക്കാര്‍. ഇവര്‍ ഒരു ലക്ഷത്തിലേറെ വരും. ചൈന, ജപ്പാന്, ഓസ്ട്രേലിയ എന്നിവയടക്കമുള്ള 16 രാജ്യങ്ങളുടെ ചുമതല ആശയ്ക്കായിരിക്കും. രണ്ടു പ്രമുഖ ബഹുരാഷ്ട്ര കമ്പനികളുടെ നേതൃസ്ഥാനത്തേക്ക് കഴിഞ്ഞയാഴ്ച രണ്ടു പേര് നിയോഗിക്കപ്പെട്ടതിനു പിന്നാലെയാണ് ആശയുടെ നിയമനം.
കൊക്കകോളയുടെ ഏഷ്യന്‍ ഗ്രൂപ്പ് പ്രസിഡന്റായി അതുല്സിംഗ്, പ്രമുഖ മദ്യ നിര്‍മാണ കമ്പനിയായ ഡിയോഗോയുടെ സിഇഒ ആയി ഇവാന് മെനസിസ് എന്നിവരാണ് നിയോഗിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: