കൊച്ചി: കരിമണല്‍ ഖാനനം സ്വകാര്യമേഖലയില്‍ അനുവദിക്കാനുള്ള നീക്കത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടി രഹസ്യ അജണ്ടയാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പിതാംബരന് മാസ്റ്റര്‍ ആരോപിച്ചു. ഖാനനം പൂര്‍ണ്ണമായും പൊതുമേഖലയിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഡിസംബര്‍ 18ന് ചവറ കെഎംആര്‍എലിന് മുന്നില്‍ എന്‍സിപി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എന്‍വൈസി) സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ആര്.ജയന് അദ്ധ്യക്ഷത വഹിച്ചു. എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജയന് പുത്തന്‍പുരയ്ക്കല്‍, പി.ഗോപിനാഥ്, എന്‍വൈസി ഭാരവാഹികളായി അഡ്വ.മുജീബ് റഹ്മാന്, അഫ്സല് കുഞ്ഞുമോന്, നാണു തിരുവള്ളൂര്‍, കബീര്‍ പൊന്നാട്, മുഹമ്മദ് ഷാഫി, ഷെനിന് മന്നിരാട്, പി.എ.സമദ്, എം.ഷാജിര്‍, സാംജി പഴേപറമ്പില്‍, സലിം മട്ടാഞ്ചേരി, അഡ്വ.രാകേന്ദു.കെ.ഐ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: