കൊച്ചി: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷിക ആഘോഷം നടക്കുമ്പോഴും എറണാകുളത്തെ വിവേകാനന്ദ പ്രതിമയോടുള്ള അധികൃതരുടെ അവഗണന തുടരുകയാണ്. ഭാരത് വികാസ് പരിഷത്ത് മുന്‍ കൈയെടുത്താണ് ബോട്ട് ജെട്ടിക്ക് സമീപം സ്വാമി വിവേകാനന്ദന്റെ പൂര്‍ണ്ണകായ വെങ്കല പ്രതിമ സ്ഥാപിച്ചത്. സ്വാമി എറണാകുളത്ത് വഞ്ചയില്‍ വന്നിറങ്ങിയതിന്റെ സ്മാരകമായിട്ടാണ് പ്രതിമ സ്ഥാപിച്ചത്. എന്നാല്‍ പ്രതിമ ഇരിക്കുന്ന സ്ഥലത്തേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാന്‍ ഗേറ്റ് വച്ച് നല്‍കുമെന്ന് നേരത്തെതന്നെ പറഞ്ഞിരുന്നതാണ്. എന്നാല്‍ ജില്ലാ ഭരണകൂടവും, നഗരസഭയും ഇതുവരെ അതിന് തയ്യാറായിട്ടില്ല കൂടാതെ പ്രതിമയെ മറച്ചുകൊണ്ട് ഇലക്ട്രിക് സിറ്റിബോര്‍ഡ് പ്രതിമക്ക മുന്നില്‍ തന്നെ ട്രാന്‍സ് ഫോമര്‍ സ്ഥാപിച്ചിരിക്കുകയാണ്. ഇത് മാറ്റും മെന്ന് വൈദ്യുതി വകുപ്പ് മന്ത്രി പറഞ്ഞിരുന്നെങ്കിലും മാറ്റിയില്ല.
വിവേകാനന്ദ ജന്മവാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി വിവേകാനന്ദ പ്രതിമക്ക് മുന്നില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ വച്ച് ഈ പ്രദേശം പ്രത്യേകം സംരക്ഷിക്കുമെന്ന് കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് പ്രസ്താവിച്ചിരുന്നതാണ്. കൂടാതെ ബോട്ട് ജെട്ടി സ്വാമി വിവേകാനന്ദന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യുമെന്ന് നഗരസഭ കൗണ്‍സില്‍യോഗം പ്രമേയം പാസ്സാക്കിയിരുന്നു എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. വിവേകാനന്ദ പ്രതിമയോടുള്ള അധികൃതരുടെ അവഗണനക്കെതിരെ ഡിസംബര്‍ 3ന് വിവേകാനന്ദ പ്രതിമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തും. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികലടീച്ചര്‍ യോഗം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: