കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 30 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാള്‍ സ്വദേശിയെ എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ജി.കൃഷ്ണകുമാര്‍ അങ്കമാലിയില്‍ നിന്നും അറസ്റ്റ് ചെയ്തു. അങ്കമാലി മുനിസിപ്പല്‍ ഓഫീസിന് തെക്കെ ഗയിറ്റിന് സമീപം മയക്കുമരുന്നു വില്‍പ്പന നടത്തുന്നുണ്ട് എന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.അനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിലാണ് ഹെറോയിന്‍ കണ്ടെടുത്തത്. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ജില്ലയില്‍ ജാലങ്കി പോലീസ് സ്റ്റേഷന് പരിധിയില്‍ ഫരീദ്പൂര്‍ സ്വദേശി നമാജി ഷേക്ക് മകന് ഇന്‍താജ് ഷേക്ക് (23 വയസ്സ്) ആണ് അറസ്റ്റിലായത്. മുര്‍ഷിദാബാദ് ജില്ലയില്‍ നിന്നും മയക്കുമരുന്നുമായി വന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ കൂടെ മാറിമാറി താമസിച്ചാണ് പ്രതി റോയിന് വില്‍പ്പന നടത്തിയിരുന്നത്. ഹെറോയിന്‍ ചെറിയ പൊതികളിലാക്കി 1000-2000 രൂപ വരെ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. അന്യ സംസ്ഥാന തൊഴലാളികള്ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത് എന്ന് ഇയാള്‍ സമ്മതിച്ചു. ഹിന്ദി സംസാരിക്കുന്നവര്‍ക്കും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കും ഫോണില്‍ വില പറഞ്ഞുറപ്പിച്ച ശേഷമാണ് കച്ചവടം നടത്തിയിരുന്നത്. പൊടി, ബ്രൗണ്‍ എന്നിങ്ങനെയുള്ള കോഡുഭാഷ ഉപയോഗിച്ചാണ് ഹെറോയിന്‍ വില്‍പ്പന നടത്തിയിരുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളില്‍ മയക്കുമരുന്നു കണ്ടുപിടിക്കുന്നതിന് റെയിഡുകള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും മയക്കുമരുന്നു കണ്ടുപിടിക്കുന്നതിന് റെയിഡുകള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരുന്നതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ വി.എ.ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.ഡി.ജോസ്, ടി.പി.പോള്‍, വിഎസ്സ്.ഷൈജു, പ്രദീപ് കുമാര്‍, സക്കീര്‍ ഹുസൈന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: