Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹാരിസണ്‍ ഭൂമി വിറ്റത്‌ വ്യാജരേഖ ചമച്ച്‌

Janmabhumi Online by Janmabhumi Online
Nov 25, 2013, 10:27 am IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഹാരിസണ്‍ മലയാളം വ്യാജരേഖ ചമച്ച്‌ കൈയേറിയ ഭൂമി വില്‍പ്പന നടത്തിയെന്ന്‌ വിജിലന്‍സ്‌ റിപ്പോര്‍ട്ട്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്‌ എസ്റ്റേറ്റുകള്‍ ഇത്തരത്തില്‍ വില്‍പ്പന നടത്തിയതായാണ്‌ വിജിലന്‍സിന്റെ കണ്ടെത്തല്‍. ഹാരിസണിന്റെ ഭൂമി തിരിച്ചുപിടിക്കാന്‍ നിയമനടപടി സ്വീകരിക്കണമെന്ന്‌ വനംവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ്‌ ശുപാര്‍ശ ചെയ്തു.

ഹാരിസണ്‍ കമ്പനിയോ അവര്‍ ചുമതലപ്പെടുത്തുന്നവരോ ഹാജരാക്കുന്ന രേഖകള്‍ രജിസ്റ്റര്‍ ചെയ്യരുത്‌. എസ്റ്റേറ്റ്‌ മാപ്പുകള്‍ മരവിപ്പിക്കണമെന്നും ഹാരിസണ്‍ ഭൂമികള്‍ റീസര്‍വേ ചെയ്യണമെന്നും വിജിലന്‍സ്‌ നിര്‍ദേശിച്ചു.

വ്യാജരേഖ നിര്‍മിച്ചത്‌ ഇംഗ്ലണ്ടിലാണെന്നും വിദേശത്ത്‌ നിര്‍മിച്ച രേഖയില്‍ കമ്പനി വീണ്ടും കൃത്രിമം നടത്തിയെന്നുമാണ്‌ വിജിലന്‍സ്‌ കണ്ടെത്തിയിരിക്കുന്നത്‌. വ്യാജരേഖ കോടതിയില്‍ ഹാജരാക്കി കമ്പനി രാജ്യത്തിന്റെ പരമാധികാരം ലംഘിച്ചെന്നും റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നു. ജോണ്‍ മെക്കെ എന്ന സായിപ്പ്‌ വിറ്റയാള്‍ക്ക്‌ വേണ്ടിയും വാങ്ങിയയാള്‍ക്ക്‌ വേണ്ടിയും ഒപ്പുവച്ച്‌ ചമച്ചിരിക്കുന്ന 1600/1923 എന്ന വ്യാജരേഖ ഉപയോഗിച്ചാണ്‌ ഹാരിസണ്‍ മലയാളം കേരളത്തിലെ എല്ലാ ഭൂമി ഇടപാടുകളും കൈയേറ്റവും നടത്തിയിരിക്കുന്നത്‌. കൊല്ലം ജില്ലയിലാണ്‌ അനധികൃത കൈമാറ്റങ്ങളധികവും. എസ്റ്റേറ്റുകള്‍ വിറ്റത്‌ ലണ്ടനിലെ ഗ്രേറ്റ്‌ ടവര്‍ സ്ട്രീറ്റിലുളള ദി മലയാളം റബര്‍ ആന്റ്‌ പ്രോഡ്യൂസേഴ്സ്‌ എന്ന കമ്പനിയാണ്‌. വാങ്ങിയതാവട്ടെ അതേ അഡ്രസ്സിലുളള മലയാളം പ്ലാന്റേഷണ്‍സ്‌ ലിമിറ്റഡ്‌.

1920കളില്‍ തിരുവിതാംകൂറില്‍ ഉപയോഗിച്ചിരുന്നത്‌ ദീര്‍ഘവൃത്താകൃതിയില്‍ മുദ്ര പതിപ്പിച്ച മുദ്രപ്പത്രങ്ങളായിരുന്നു. എന്നാല്‍, മെക്കെയുടെ ഇംഗ്ലീഷിലുളള വ്യാജരേഖ ഡയമണ്ഡ്‌ ആകൃതിയിലുളള മുദ്രപ്പത്രത്തിലാണ്‌. തിരുവിതാംകൂര്‍ രാജമുദ്രയായ വലംപിരി ശംഖിന്‌ പകരം ജോണ്‍ ബ്രിക്കിണ്‍സണ്‍ കമ്പനിയെന്നാണ്‌ വാട്ടര്‍മാര്‍ക്ക്‌. സാക്ഷികളുടെ ഒപ്പും ഇതിലില്ല. 53 പേജുളള ഈ വ്യാജരേഖയില്‍ കൂട്ടിചേര്‍ക്കലുകള്‍ നടത്തി 106 പേജുളള വ്യാജ രേഖ വീണ്ടും ചമച്ചായിരുന്നു എസ്റ്റേറ്റിന്റെ വില്‍പ്പന. 54ാ‍ം പേജില്‍ വരികള്‍ക്കിടയില്‍ 1030 ഏക്കര്‍ പതിനൊന്ന്‌ സെന്റ്‌ എന്ന്‌ മറ്റൊരാളുടെ കൈപ്പടയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്‌.

തെന്‍മല വില്ലേജില്‍ 874 വരെ മാത്രമേ സര്‍വേ നമ്പറുകള്‍ ഉളളു. എന്നാല്‍, 875 മുതല്‍ 892 വരെയുളള സര്‍വേ നമ്പരുകള്‍ കമ്പനി റവന്യൂ സര്‍വേ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൃത്രിമമായി സൃഷ്ടിച്ച്‌ ഭൂമി കൈയേറി. തിരുവിതാംകൂര്‍ മഹാരാജാവ്‌ പാട്ടത്തിന്‌ നല്‍കിയതാണ്‌ ഈ എസ്റ്റേറ്റുകളെന്ന്‌ മലയാളത്തിലുളള യഥാര്‍ഥ രേഖയിലുണ്ട്‌. ഈ വസ്തുതകളും വസ്തുവിന്‍മേല്‍ ഹൈക്കോടതിയിലുളള കേസുകളും മറച്ചുവച്ചായിരുന്നു എസ്റ്റേറ്റുകളുടെ വില്‍പ്പന. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനുളളസാധ്യത മുന്നില്‍കണ്ട്‌ വിപണി വിലയിലും വളരെ കുറഞ്ഞവിലയ്‌ക്ക്‌ എസ്റ്റേറ്റുകള്‍ വിറ്റുവെന്നാണ്‌ വിജിലന്‍സിന്റെ കണ്ടെത്തല്‍. സെന്‍ട്രല്‍ സര്‍വേ ഓഫിസിലെ ഹാരിസന്റെ മാപ്പുകളും കമ്പനിയുടെ താല്‍പ്പര്യത്തിനായി ചമച്ചതാണ്‌. മാപ്പുപയോഗിച്ച്‌ സെറ്റില്‍മെന്റ്‌ രജിസ്റ്റര്‍ തണ്ടപ്പേര്‌ രജിസ്റ്റര്‍ ബേസിക്ക്‌ ടാക്സ്‌ രജിസ്റ്റര്‍ എന്നിവയും വ്യാജമായുണ്ടാക്കിയെന്നും വിജിലന്‍സ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വന്തം ലേഖകന്‍

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

നാളത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം; ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിര്: രാജീവ് ചന്ദ്രശേഖർ

സര്‍വകലാശാല ഭരണം സ്തംഭിപ്പിക്കാന്‍ ഇടതുനീക്കം; രാജ്ഭവന്‍ ഇടപെട്ടേക്കും

പോലീസ് ഒത്താശയിൽ കേരള സർവകലാശാല ആസ്ഥാനം കയ്യടക്കി എസ്എഫ്ഐ; വാതിലുകൾ ചവിട്ടി തുറന്ന് ഗുണ്ടാവിളയാട്ടം

ഹിന്ദുക്കളെ മതം മാറ്റി കിട്ടിയ പണം കൊണ്ട് കോടികളുടെ ആഢംബര വസതി ; ചങ്ങൂർ ബാബയുടെ വസതിയ്‌ക്ക് നേരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ

സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം; പോലീസ് നോക്കുകുത്തി, സ്ഥലത്ത് സംഘർഷാവസ്ഥ

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

പ്രസവം എന്ന പ്രക്രിയയെ വിൽപന ചരക്കാക്കി മാറ്റി അന്ന് ശ്വേതക്ക് വിമർശനം ;ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രത്തില്‍ ഡോ. വി. സുജാതയുടെ രണ്ടാമൂഴം എംടിയുടെ ധര്‍മ്മവിലോപങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. പി.ജി. ഹരിദാസിന് നല്‍കി സംവിധായകന്‍ വിജയകൃഷ്ണന്‍ നിര്‍വഹിക്കുന്നു. ജെ. സോമശേഖരന്‍പിള്ള, ആര്‍. സഞ്ജയന്‍, ഡോ. ടി.പി. സെന്‍കുമാര്‍, ഡോ. വി. സുജാത സമീപം

ഹൈന്ദവര്‍ എന്തിനെയും സ്വീകരിക്കുന്നവരായി: ഡോ. ടി.പി. സെന്‍കുമാര്‍

ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം അമേരിക്കയിലെ അലബാമയില്‍ കാറപകടത്തില്‍ വെന്തു മരിച്ചു

മൂൺവാക്ക്, ഇന്ന് മുതൽ JioHotstar-ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies