കാഠ്മണ്ഡു: നേപ്പാള്‍ തെരഞ്ഞെടുപ്പില്‍ സിരഹ മണ്ഡലത്തില്‍ പ്രചണ്ഡക്ക് വിജയം. നേരിയ ഭൂരിപക്ഷത്തിനാണ് പ്രചണ്ഡ വിജയം ഉറപ്പിച്ചത്. 15, 244 വോട്ടുകളാണ് ആകെ ലഭിച്ചത്. എതിര് സ്ഥാനാര്‍ത്ഥി ലീല ക്ഷേത്രയെക്കാള് 900 വോട്ടുകള്‍ മാത്രമാണ് പ്രചണ്ഡക്ക് അധികമായി ലഭിച്ചത്.
നേരത്തെ കാഠ്മണ്ഡു മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രചണ്ഡ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. നേപ്പാളി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.സി.രാജനാണ് ഇവിടെ വിജയിച്ചത്. നേപ്പാളിലെ 240 മണ്ഡലങ്ങളില്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് പാര്‍ട്ടിക്ക് 24 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം, നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി 87 സീറ്റുകളിലും വിജയിച്ചു. 15 സീറ്റുകള്‍ മറ്റ് വിവിധ പാര്‍ട്ടികള്‍ക്കാണ് ലഭിച്ചത്. 205 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളാണ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്.
സുന്‍സാരി മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മദേശി പീപ്പിള്‍സ് റൈറ്റ് ഫോറം സ്ഥാനാര്‍ത്ഥി ഉപേന്ദ്രയാദവ് വിജയിച്ചപ്പോള്‍ സര്‍ലാഹി മണ്ഡലത്തില്‍ നിന്നും മത്സരിച്ച മദേശി നേതാവ് മഹാന്ത താക്കൂര്‍ പരാജയപ്പെട്ടു. വോട്ടെണ്ണലില്‍ കൃതൃമം നടന്നിട്ടുണ്ടെന്നാരോപിച്ച് മാവോയിസ്റ്റുകള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. കാഠ്മണ്ഡു തെരഞ്ഞെടുപ്പില്‍ പ്രചണ്ഡക്കേറ്റ തിരിച്ചടിയാണ് ഇവരെ ചൊടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: