കൊച്ചി: 99-ാം ജന്മദിനത്തോട് അനുബന്ധിച്ച് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ക്ക് നിയമ ലോകത്തിന്റെ ആദരം. ജീവിച്ചിരിക്കുന്നവരില്‍ വച്ച് ഏറ്റവും ഉന്നതനായ ന്യായാധിപന്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹനായ കൃഷ്ണയ്യരോടുള്ള ആദര സൂചകമായി നിയമജ്ഞരുള്‍പ്പെടെയുള്ള 103 പേര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ ‘എ സര്‍ഫെയ്റ്റ് ഓഫ് ട്രിബ്യൂട്ട്സ് ടു ഇന്ത്യാസ് ഗ്രേറ്റസ്റ്റ് ലിവിങ് ജഡ്ജ്’ എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. മറൈന്‍ ഡ്രൈവിലെ താജ് ഗേറ്റ്‌വേ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡോ.മഞ്ജുള ചെല്ലൂരാണ് പ്രകാശനം നിര്‍വഹിക്കുക. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡോ.ജസ്റ്റിസ് ധനഞ്ജയ വൈ. ചന്ദ്രചൂഡ് മുഖ്യപ്രഭാഷണം നടത്തും. ശാരദ കൃഷ്ണയ്യര്‍ സദ്ഗമയ ഫൗണ്ടേഷന്‍ ഫോര്‍ ലോ ആന്റ് ജസ്റ്റിസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സുപ്രധാനമായ ഒട്ടേറെ വിധികളിലൂടെ ശ്രദ്ധേയനായ കൃഷ്ണയ്യരെക്കുറിച്ച് പ്രൊഫ.എന്‍.ആര്‍ മാധവ മേനോന്‍, ജസ്റ്റിസ് പി.സദാശിവം, ജസ്റ്റിസ് എം.ആര്‍.ഹരിഹരന്‍ നായര്‍, ഡോ.ജസ്റ്റിസ് എ.ആര്‍ ലക്ഷ്മണന്‍, ലളിത് ഭാസിന്‍, പ്രൊഫ.പി.ജെ.അലക്സാണ്ടര്‍, പി.ബി.സഹസ്രനാമന്‍, എം.എസ്.സ്വാമിനാഥന്‍, ജോര്‍ജ് ഗഡ്ബോയിസ്, കെ.കെ.ഷണ്‍മുഖന്‍ തുടങ്ങി 103 പ്രമുഖരാണ് സാധാരണക്കാര്‍ക്ക് അറിയുന്നതും അറിയാത്തതുമായ കാര്യങ്ങളെ കുറിച്ച് എഴുതിയിരിക്കുന്നത്. ജയില്‍ നിയമശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന കൃഷ്ണയ്യര്‍ 1980 ഒക്ടോബര്‍ 15 നാണ് സുപ്രീം കോടതിയില്‍ നിന്നും വിരമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: