തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരി രംഗന് സമിതിയുടെ റിപ്പോര്ട്ടിന്മേല് രാഷ്ട്രീയ മുതലെടുപ്പിന് ആരും ശ്രമിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. റിപ്പോര്‍ട്ടിനെ കുറിച്ച് ആശങ്ക വേണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കര്‍ഷക താല്പര്യം സംരക്ഷിക്കാത്ത ഒരു നിലപാടിനോടും കോണ്‍ഗ്രസിന് യോജിക്കാനാവില്ല. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ആശങ്ക കേന്ദ്ര നേതാക്കളെ അറിയിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടിനെതിരെ രാഷ്ട്രപതിക്ക് നിവേദനം നല്‍കും. ആരും വസ്തുതകള്‍ മറക്കരുതെന്നും റിപ്പോര്‍ട്ടിന്റെ പേരിലുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: