നമ്മുടെ മതവിഭാഗങ്ങള്‍ നിഗമനങ്ങളിലും അവകാശങ്ങളിലും എത്ര വ്യത്യസ്തമായാലും അവയ്ക്കൊക്കെ പൊതുവെ നമ്മുടെ മതത്തില്‍ കുറേ സമതത്ത്വങ്ങളുണ്ടെന്ന് നമുക്കറിയാമല്ലോ. അങ്ങനെ പൊതുവെ കുറേ മൗലികതത്ത്വങ്ങളുണ്ട്. അവയുടെ അതിരുകള്‍ക്കുള്ളില്‍ നമ്മുടെ മതം അദ്ഭുതമായ വൈചിത്ര്യം, ചിന്തിക്കുവാനും തനത് ജീവിതം നയിക്കുവാനും അപരിമിതമായ സ്വാതന്ത്ര്യം അനുവദിച്ചുതരുന്നുണ്ട്. അത് നമുക്കൊക്കെ അറിയാം, നമ്മില്‍ ചിന്തിച്ചിട്ടുള്ളവര്ക്കെങ്കിലും അതറിയാം. നമ്മുടെ മതത്തിലുള്ള ഈവക സമാനവും സഞ്ജീവകവുമായ തത്ത്വങ്ങളെ പ്രകാശിപ്പിക്കുകയാണ് വേണ്ടത്. ഈ രാജ്യത്തിലെങ്ങുമുള്ള ഓരോ പുരുഷനും സ്ത്രീയും ശിശുവും ഇവ മനസ്സിലാക്കട്ടെ. ധരിക്കട്ടെ. സ്വജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കട്ടെ! ഇതാണ് ഒന്നാമത്തെ ചുവടുവയ്പ്. ആ ചുവടു വയ്ക്കുക തന്നെ വേണം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: