ന്യൂദല്‍ഹി: : പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 58 ശതമാനത്തില്‍ നിന്ന് 51 ശതമാനമായി കുറയ്ക്കാന്‍ നീക്കം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
ഓഹരി വില്പന വഴി ബാസല്‍ 3 മാനദണ്ഡമനുസരിച്ചുള്ള അധികമൂലധനം കണ്ടെത്താനാകുമെന്ന് സി.രംഗരാജന്റെ അധ്യക്ഷതയിലുള്ള സമിതി വിലയിരുത്തുന്നു. ഇതുവഴി പൊതുമേഖലാ ബാങ്കിങ് രംഗം ശക്തിപ്പെടുത്താനാകുമെന്നാണ് കണക്കാക്കുന്നത്.
ഇപ്പോഴത്തെ വിപണി വില അനുസരിച്ച് പൊതുമേഖലാ ബാങ്കുകളിലെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നതിലൂടെ 55,000 കോടി രൂപ സ്വരൂപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയും.
പുതിയ ബാങ്കിങ് ലൈസന്‍സുകള്‍ നല്‍കുന്നതിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. യോഗ്യരായ അപേക്ഷകര്‍ എപ്പോള്‍ വന്നാലും അതു പരിശോധിച്ച് ബാങ്കിങ് ലൈസന്‍സ് നല്‍കാനാണ് നീക്കം. റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍ രഘുറാം രാജനും ഈ ആശയത്തോട് യോജിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: