ന്യൂയോര്‍ക്ക്: കാണാമറയത്തിരുന്നു റിസ്വി നേടുന്നതു കോടികളുടെ ആസ്തി.അമേരിക്കയുടെ ഡിജിറ്റല്‍ ആസ്ഥാനമായ സിലിക്കണ്‍ വാലിയില്‍ ഇന്ത്യക്കാരനായ സുഹയില്‍ റിസ്വിയുടെ പേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ 47 കാരനായ ഈ ബിസിനസ് കോടീശ്വരന് കാണാമറയത്തിരിക്കുന്നു.
ലോകത്തിലെ പ്രമുഖ മൈക്രോബ്ലോഗ് സൈറ്റായ ട്വിറ്ററിന്റെ 15.6% ഓഹരിയാണ് റിസ്വി നേടിയത്. അതും 380 കോടി ഡോളറിന്. 23,000 കോടിയോളം രൂപ. മറഞ്ഞിരുന്നു തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്ന പവര്‍ ബ്രോക്കര്‍ എന്നാണ് റിസ്വിയെ ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്. പിന്നിട്ട വര്‍ഷങ്ങളില്‍ ഒട്ടേറെ സാങ്കേതികകമ്പനികളില് അദ്ദേഹം നിക്ഷേപമിറക്കിയിട്ടുണ്ട്. സ്വന്തം നിക്ഷേപ കമ്പനിയായ റിസ്വി ട്രവേഴ്സ് മാനേജ്മെന്റിന്റെ പേരിലാണ് ട്വിറ്ററിന്റെ ഓഹരി വാങ്ങിയിരിക്കുന്നത്. എന്നാല്‍ ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനത്തുള്ളവര്‍ക്ക് റിസ്വിയെ ഇതുവരെ അത്ര പിടികിട്ടിയിട്ടില്ല. പ്രമുഖ നിക്ഷേപകര്‍ക്കോ എക്സിക്യൂട്ടീവുകള്‍ക്കോ അദ്ദേഹത്തെ അത്ര പരിചയവുമില്ല. ഇന്ത്യയില്‍ ജനിച്ച് അയോവയില്‍ വളര്‍ന്ന റിസ്വിക്ക് വ്യത്യസ്തവും ശക്തവുമായ സുഹൃദ്ബന്ധമുണ്ട്. വിര്‍ജിന്‍ ഗ്രൂപ്പ് സ്ഥാപകന്‍ റിച്ചാര്‍ഡ് ബ്രാന്സണ്, യുട്യൂബ് ചീഫ് എക്സിക്യൂട്ടീവ് സലാര്‍ കമാംഗര് തുടങ്ങിയവര്‍ സുഹൃത്തുക്കളാണ്. സിലിക്കണ്‍ വാലിയിലെ പ്രമുഖ നിക്ഷേപകനായ ക്രിസ് സാക്കയുടെ ഓഹരിയാണ് അദ്ദേഹം വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: