ഇവിടെയാണ്, ആത്മാവിന്റെ അമരത്വം, അധ്യക്ഷനായ ഒരീശ്വരന്റെ അസ്തിത്വം, പ്രകൃതിയിലും മനുഷ്യനിലും കുടികൊള്ളുന്ന ഒരീശ്വരന്‍ എന്നീ സിദ്ധാന്തങ്ങള്‍ ആദ്യമായുതിര്ത്തത്. ഇവിടെയാണ്, മതത്തിലും ദര്‍ശനത്തിലുമുള്ള അത്യുത്കൃഷ്ടാദര്ശങ്ങള് പരമകാഷ്ഠയെ പ്രാപിച്ചതും. ഈ നാട്ടില്‍നിന്നാണ്, വന്തിരമാലകളെന്നോണം ആദ്ധ്യാത്മികതയും ദര്‍ശനവും വെളിയിലേക്ക് തള്ളിക്കടന്നുചെന്ന് ലോകത്തെ ആറാടിച്ചിട്ടുള്ളത്. ഈ നാട്ടില്‍നിന്നുതന്നെയാണ്, വീണ്ടും വീണ്ടും പരിക്ഷീണരായ മാനവവംശങ്ങളില് ജീവിതവും ഓജസ്സും പകരുവാനായി ഒരിക്കല്‍ക്കൂടി ആവക വേലിയേറ്റങ്ങള്‍ കടന്നുചെല്ലേണ്ടതും. ഈ ഭാരതമാണ്, നൂറുനൂറു വൈദേശികാക്രമണങ്ങളും ആചാരമര്യാദകളിലുണ്ടായ നൂറുനൂറു വിപ്ലവങ്ങളും നൂറ്റാണ്ടുകളായി ഏല്‍പ്പിച്ച തട്ടുകളും ഞെട്ടലുകളും ഏറ്റുപതറാതെ നിന്നിട്ടുള്ളതും. ഒടുങ്ങാത്ത വീര്യവും അനശ്വരമായ ജീവിതവും ചേര്‍ന്ന്, ഭൂമിയിലുള്ള ഏത് ശിലോച്ചയത്തെയും വെല്ലുന്ന ഉറപ്പോടുകൂടി നിലകൊള്ളുന്ന നാടും ഈ ഭാരതം തന്നെ. അതിന്റെ ജീവിതസ്വഭാവം ആത്മാവുപോലത്രേ – അനാദി, അനന്തം, അമരം, അത്തരത്തിലുള്ള ഒരു നാടിന്റെ സന്താനങ്ങളാണ് നാം.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: