കൊച്ചി: ഓഹരി സൂചികകള്‍ റെക്കോഡ് നിലയിലേക്ക് ഉയര്‍ന്നതൊന്നും സ്റ്റോക്ക് ബ്രോക്കിങ് വ്യവസായത്തെ ഉണര്‍ത്തുന്നില്ല.
നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 522 ബ്രോക്കറേജുകളും 12,855 സബ് ബ്രോക്കര്‍മാരും പ്രവര്‍ത്തനം നിര്‍ത്തിയെന്നാണ് സെബിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ ഓഹരി ഇടപാട് രംഗത്തെ 40,000ത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ടാവുമെന്ന് കണക്കാക്കുന്നു.
സബ് ബ്രോക്കിങ് സ്ഥാപനങ്ങളില്‍ നിന്ന് ഏതാണ്ട് 25,700 പേര്‍ക്കും ബ്രോക്കിങ് കമ്പനികളില്‍ നിന്ന് 12,500 പേര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടാവാമെന്നാണ് സൂചന. മാത്രമല്ല, പ്രവര്‍ത്തനം തുടരുന്ന ഓഹരി ഇടപാട് സ്ഥാപനങ്ങളില്‍ ചിലതു ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നുമുണ്ട്.
ഓഹരി സൂചികകള്‍ ഉയരത്തിലെത്തിയെങ്കിലും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറച്ചതാണ് ഓഹരി ഇടപാട് സ്ഥാപനങ്ങളെ തളര്‍ത്തുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നായ ഇന്ത്യാഇന്ഫോലൈന് റീട്ടെയില്‍ ബിസിനസ് വന്‍തോതില്‍ കുറയ്ക്കുകയാണ്. എച്ച്എസ്ബിസിയാകട്ടെ, റീട്ടെയില്‍ ബ്രോക്കിങ് ഡിവിഷന് അടച്ചുപൂട്ടി. ഇതോടെ 300 പേര്‍ക്ക് ജോലിയില്ലാതെയായി.
വിപണി സ്ഥിരത കൈവരിക്കുകയും ആഭ്യന്തര നിക്ഷേപകരുടെ പങ്കാളിത്തം ഉയരുകയും ചെയ്യുന്നതുവരെ പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ് മിക്ക ബ്രോക്കിങ് സ്ഥാപനങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: