ന്യൂഡല്‍ഹി : ഫാക്ടിന് അടിയന്തര സഹായമായി 121 കോടി രൂപ ലഭ്യമാക്കാനുള്ള നിര്‍ദ്ദേശം വൈകാതെ കേന്ദ്ര മന്ത്രിസഭ പരിഗണിച്ചേക്കും. മൊത്തം 8,008.33 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനര്‍നിര്‍മാണ ബ്യൂറോയുടെ (ബിആര്‍പിഎസ്ഇ) പരിശോധനയിലാണ്.
പദ്ധതി വിഹിതത്തില്‍ 211.43 കോടി രൂപയാണ് ഫാക്ടിനായി നിര്‍ദേശിച്ചിട്ടുള്ളത്. അതില്‍ 121 കോടി ഉടനെ ലഭ്യമാക്കാന്‍ നടപടി വേണമെന്ന് ഭക്ഷ്യമന്ത്രി കെ.വി.തോമസും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായരും ധനമന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.
തോമസ് ധനമന്ത്രി പി. ചിദംബരം, വളം മന്ത്രി ശ്രീകാന്ത് ജന എന്നിവരുമായി ഉടനെ ചര്‍ച്ച നടത്തും. വിഷയം മന്ത്രിസഭയ്ക്കുവിടാനുളള നടപടികള്‍ ത്വരിതപ്പെടുത്തുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: