കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരെ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ്.
വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് ഇപ്പോള്‍ 47 റണ്‍സിന്റെ ലീഡുണ്ട്. പകരത്തിന് പകരമായി അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് വെസ്റ്റിന്‍ഡീസ് തുടക്കം കുറിച്ചത്.
തന്റെ 199-ാം ടെസ്റ്റില്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ബാറ്റിംഗിനിറങ്ങിയ സച്ചിനും നിരാശയിലാഴ്ത്തി. 24 പന്തില്‍ നിന്ന് 10 റണ്‍സ് മാത്രമാണ് സച്ചിന് സമ്പാദിക്കാനായത്. ഷില്ലിംഗ്ഫോര്‍ഡിന്റെ പന്തിലാണ് സച്ചിന് പുറത്തായത്.
നേരത്തെ വെസ്റ്റിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ് ബാറ്റിംഗില്‍ ഷില്ലിംഗ് ഫോര്‍ഡിനെ പുറത്താക്കിയത് സച്ചിനായിരുന്നു. ഇന്ത്യയുടെ അഞ്ചി വിക്കറ്റും നഷ്ടമായപ്പോള്‍ പുജാരയുടെ വിക്കറ്റൊഴിച്ച് നാലും കൊയ്തത് ഷില്ലിംഗ്ഫോര്ഡാണ്.
കോട്രെല്ലാണ് പൂജാരയുടെ(17) വിക്കറ്റ് സ്വന്തമാക്കിയത്. മികച്ച ഫോമിലായിരുന്ന കോഹ്ലിയും ഷില്ലിംഗ്ഫോര്‍ഡിന്റെ പന്തിന് മുന്നില്‍ കീഴടങ്ങി പവലിയനിലേക്ക് മടങ്ങി.
മൂന്ന് റണ്‍സാണ് കോഹ്ലി നേടിയത്. പിന്നീടെത്തിയ ധോണി (42) ബെസ്റ്റിന്റെ പന്തില്‍ രാംദിന്നിന് ക്യാച്ച് നല്കി മടങ്ങി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ രോഹിത്ത് ശര്‍മ്മയും(85*) ആര് അശ്വിനുമാണ്(65*) ക്രീസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: