കൊച്ചി: മഹീന്ദ്ര രാജ്യത്തെ തെക്കന്‍ സംസ്ഥാനങ്ങളില്‍ തങ്ങളുടെ ബിസിനസ് ശക്തമാക്കാനൊരുങ്ങുന്നു. മഹീന്ദ്ര ടൂ വീലര്‍ രാജ്യത്താകമാനമുള്ള വിപണിയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും 2,000 ശാഖകള്‍ ഇതിനായി ആരംഭിക്കുമെന്നും മഹീന്ദ്ര എക്സിക്യുട്ടീവ് ബോര്‍ഡ് അംഗവും മഹീന്ദ്ര ടൂ വീലര്‍ മേഖല പ്രസിഡന്റുമായ അനൂപ് മാതൂര്‍ അറിയിച്ചു. പുതിയ മോഡലുകളും പുതിയ പ്രൊഡക്ടുകളും ഉപഭോക്താക്കളിലേക്ക് എളുപ്പത്തില്‍ എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആല്‍ഫാ മോട്ടേഴ്സ് വൈറ്റ്ഫീല്‍ഡ്,എംഎസ്ആര്‍ മോട്ടേഴ്സ് മഗാധി മെയിന്‍ റോഡ് , എസ്ക്വയര്‍ മോട്ടേഴ്സ് മറാത്ഥള്ളി ബ്രിഡ്ജ് എന്നിവിടങ്ങളില്‍ പുതുതായി മൂന്ന് ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കും. 2,500 സ്ക്വയര്‍ ഫീറ്റില്‍ ഒരുങ്ങുന്നവൈറ്റ് ഫീല്‍ഡിലെ ആല്‍ഫാ മോട്ടേഴ്സും ബാസവന്‍ഗുഡിയിലെ സിനര്ജിയും ലോകോത്തര നിലവാരമുള്ള സേവനമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2015 ഓടെ ഭക്ഷിണേന്ത്യയില്‍ അഞ്ഞൂറിലേറേ ഔട്ട് ലൈറ്റുകളാണ് മഹീന്ദ്ര ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: