റോം: ഇറ്റാലിയന്‍ സീരി എയില്‍ റോമക്ക് തുടര്‍ച്ചയായ പത്താം വിജയം. വ്യാഴാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ചീവോയെയാണ് റോമ മറികടന്നത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 67-ാം മിനിറ്റില്‍ മാര്‍ക്കോ ബോരിയെല്ലിയാണ് റോമയുടെ വിജയഗോള്‍ നേടിയത്. പത്ത് മത്സരങ്ങളും വിജയിച്ച് 30 പോയിന്റുമായി റോമ സീരി എയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 25 പോയിന്റുള്ള നപ്പോളിയും ജുവന്റസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: