21. ധരണീപതിഃ – ഭൂമീദേവിയുടെ ഭര്‍ത്താവ് അനന്തനാകുന്നതല്പ്പത്തില് യോഗനിദ്രയില്‍ ശയിക്കുന്ന വിഷ്ണുഭഗവാന്റെ ഇരുവശത്തുമായി ഭൂമിദേവിയും ലക്ഷ്മീദേവിയും ഭഗവാന്റെ ശുശ്രൂഷയില്‍ തല്പ്പരരായി ഇരിക്കുന്നതായി പുരാണങ്ങള്‍ വര്‍ണിക്കുന്നു.
രാജ്യം ഭരിക്കുന്ന രാജാവും രാജ്യങ്ങളെ ഭരിക്കുന്ന ചക്രവര്‍ത്തിയും ഒരര്‍ത്ഥത്തില്‍ ധരണീപത്നിമാരാണെന്നുപറയാം. ഭൂമിയുടെ നിരപ്പിന്റെ ചെറിയ ഒരംശത്തില്‍ ചില അധികാരങ്ങള്‍ ഏതാനും ദിവസം അവര്‍ക്കു കിട്ടുന്നുണ്ടല്ലോ.
അനേകം രാജ്യങ്ങളും സാമ്രാജ്യങ്ങളും ഉള്‍പ്പെടുന്ന ഭൂമിയും ഉള്‍പ്പെടുന്ന സൗരയൂഥവും അനേകം സൗരയൂഥങ്ങള്‍ ചേര്‍ന്ന ബ്രഹ്മാണ്ഡവും അനേകം ബ്രഹ്മാണ്ഡങ്ങള്‍ ചേര്‍ന്ന പ്രപഞ്ചവും സൃഷ്ടിക്കുകയും നിലനിറുത്തുകയും സംഹരിക്കുകയും ചെയ്യുന്ന ഗുരുവായൂരപ്പനെ ധരണീപതി എന്നു സ്തുതിക്കുന്നത് ഭഗവാന് ക്ഷമിക്കുമെന്ന് കരുതാം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: