മനുഷ്യരെ വഴിതെറ്റിക്കുന്ന ഭീകര ശക്തികള്‍ ഉയിര്ത്തെഴുന്നേല്ക്കുന്ന സമയമാണിത്. ഇത് പരമരഹസ്യവുമാണെന്ന് മനസ്സിലാക്കി കൊള്ളുക. ഞാന്‍ ഈ കാര്യങ്ങള്‍ പറയണോ വേണ്ടയോ എന്ന് പലതവണ ചിന്തിച്ചതാണ്. എന്തായാലും പറയാതെ പോകുന്നത് ശരിയല്ലെന്ന് കരുതി പറയുകയാണ്. താമസിക ശക്തികള്‍ എത്ര വലിയവനെപ്പോലും കീഴടക്കുമത്രേ. അവനത്രയ്ക്കും കഴിവുണ്ട്. പകല്‍ എത്രയുണ്ടോ അത്രയും രാത്രിയും ഉണ്ടല്ലോ. അതുപോലെ ദേവശക്തികള്ക്കൊപ്പം താമസിക ശക്തികളും ഉണ്ട്. മനസ്സ് എല്ലാറ്റിനേയും വളര്‍ത്തുന്ന ശക്തിയാണ്. ആ ശക്തിയെ ജയിക്കാന്‍ പ്രയാസമാണ്. ജ്ഞാനികളേയും തപസ്വികളെയും പോലും ശക്തി ഇളക്കി വിടും. പിന്നെ സാധാരണ ജനങ്ങളുടെ കാര്യം പറയാനില്ലല്ലോ.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: