ശാരീരികവും മാനസികവും ബുദ്ധിപരവും ആത്മീയവുമായ ഈ നാല് അസ്തിത്വ ങ്ങള്‍ക്കും വെവ്വേറെയായി തന്നെ പ്രത്യേക മൂല്യങ്ങളോടുകൂടിയ ഓരോ ലോകം ആത്മസംതൃപ്തിക്ക് ആവശ്യമായിരുന്നു. സ്ഥൂലശരീരത്തിന് തൃപ്തികരമായ ഒന്ന് മാനസശരീരത്തില് ഹൃദ്യമായെന്ന് വരില്ല. മധുരപദാര്‍ത്ഥങ്ങള്‍ ധാരാളം കഴിക്കാറുള്ള ഒരഭിനിവേശം നിങ്ങളുടെ മനസ്സിനുണ്ടാവാം; എന്നാല്‍ സ്ഥൂലശരീരത്തിന്റെ ചികിത്സകന് നിങ്ങളെ ഉപദേശിച്ചിരുന്നിരിക്കാം കൂടുതല്‍ മധുരം ഉപയോഗിക്കാന്‍ പാടില്ലെന്ന്; കാരണം നിങ്ങളുടെ ശരീരം പ്രമേഹരോഗബാധിതമായിരിക്കാം.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: