നാഗ്പൂര്‍: കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ ഇന്ത്യയ്ക്ക് 350 റണ്‍സ് എന്ന ലക്ഷ്യം മറികടക്കുവാന്‍ അസാധ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് മത്സരങ്ങളില്‍ അതിന് ഇന്ത്യയ്ക്ക് സാധിച്ചിരിക്കുന്നെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു.
ശിഖര്‍ ധവാന്റെയും കോഹ്ലിയുടേയും മികച്ച പ്രകടനത്തിന്റെ ബലത്തില്‍ നാഗ്പൂരില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് വിജയം കണ്ടെത്താനും പരമ്പര വിജയം 2-2 എന്ന നിലയിലാക്കാനും കഴിഞ്ഞിരിക്കുന്നു.
മത്സരത്തിലെ നിയമങ്ങള്‍ മാറിയതോടെ എല്ലാം മാറിയിരിക്കുന്നു. ഈ നിയമങ്ങളെല്ലാം ബൗളര്‍മാര്‍ക്കാണ് വിനയാകുന്നത്. അധിക ഫീല്‍ഡര്‍മാര്‍ അകത്തുണ്ടായിട്ടും മികച്ച ബൗളര്‍മാരും ഫാസ്റ്റ് ബൗളര്‍മാരും ബാറ്റ്സ്മാരുടെ ബാറ്റിന്റെ ചൂടറിയുന്നു. ഇത് ബൗളര്‍മാരില്‍ തന്നെ വിഷമം സൃഷ്ടിക്കുന്നുണ്ടെന്നും വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും ധോണി വ്യക്തമാക്കി. റാഞ്ചിയില്‍ നടപ്പാക്കിയ നിയമങ്ങള്‍ക്കെതിരെ റെയ്നയും വിമര്‍ശിച്ചു. ധവാനും രോഹിത്തും ഈ വര്‍ഷത്തെ അവരുടെ അഞ്ചാം സെഞ്ച്വറിയോടെ മികച്ചു നിന്നു.
കോഹ്ലിയാകട്ടെ 69 പന്തില്‍ നിന്ന് പതിനൊന്നാം സെഞ്ച്വറിയും കുറിച്ചു. വളരെ സരളമായാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. വിരാട് ബുദ്ധിമാനാണെന്ന് ധോണി പ്രശംസിച്ചു. ഒരു പുതിയ ബാറ്റ്സ്മാനായി ക്രീസില്‍ ചെല്ലുമ്പോള്‍ ബൗളര്‍മാരെ നേരിടുക പ്രയാസമാണ്. എന്നാല്‍ ഇത് വളരെ എളുപ്പത്തിലാണ് വിരാട് കൈകാര്യം ചെയ്യുന്നതെന്ന് ധോണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: