ന്യൂദല്‍ഹി: ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ സച്ചിന് ടെന്‍ഡുല്‍ക്കറിന്റെ വിടവാങ്ങല്‍ ടെസ്റ്റു പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഒരു കാലത്ത് സച്ചിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തിരുന്ന വീരേന്ദര്‍ സെവാഗിനെ ടീമില്‍ നിന്ന് ഒഴിവാക്കി.
ഓഫ് സ്പിന്നര്‍ ഹര്ഭജന് സിംഗ്, പേസ് ബൗളര്‍ സഹീര്ഖാന് എന്നിവരും ടീമിലിടം കണ്ടെത്തിയില്ല. അതേസമയം ഇഷാന്ത് ശര്‍മ്മയെ നിലനിര്‍ത്തി. അടുത്തിടെ നടന്ന മത്സരങ്ങളിലെ മികച്ച പ്രകടനം രോഹിത് ശര്‍മയ്ക്ക് ടീമില്‍ ഇടം ലഭിക്കാന്‍ കാരണമായി.
ബൗളര്‍മാരായ ഷമി അഹമ്മദ്, അമിത് മിശ്ര, ഉമേഷ് യാദവ് എന്നിവരും ടീമിലുണ്ട്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് തോളിലെ പരിക്കിനെ തുടര്‍ന്ന് വിശ്രമം അനുവദിച്ചു.
ടീം: എം.എസ്.ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, മുരളി വിജയ്, ചേതേശ്വര്‍ പൂജാരാ, സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി, ആര്.അശ്വിന്, ഭുവനേശ്വര്‍ കുമാര്‍, പ്രഗ്യാന്‍ ഓജ, അമിത് മിശ്ര, അജിങ്ക രഹാനെ, ഉമേഷ് യാദവ്, ഷമി അഹമ്മദ്, രോഹിത് ശര്‍മ, ഇഷാന്ത് ശര്‍മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: