കീടം മുതല്‍ ദേവന്‍വരെ സര്‍വ്വ ജീവികളും ആ ദുഃഖരഹിതമായ ലോകത്തിലെത്തും. നമ്മുടെ ജഗത്തിന് അവസാനമില്ല.
അത് തരംഗംപോലെ പൊയ്ക്കൊണ്ടിരിക്കും. ഒരു കല്‍പ്പം തീര്‍ന്നാല്‍ മറ്റൊന്നാരംഭിക്കയായി.
മുക്തരാകാനിരിക്കുന്ന ജീവന്മാരോ അസംഖ്യം. ചിലര്‍ ഇപ്പോള്‍ സസ്യങ്ങളിലാണ്, ചിലര്‍ തിര്യക്കുകളില്‍, ചിലര്‍ മനുഷ്യരില്‍, ചിലര്‍ ദേവന്മാരില്; ആരും മുക്തരായിട്ടില്ല, ഏറ്റവും വലിയ ദേവന്പോലുമില്ല.
സര്‍വ്വരും ബദ്ധര്‍. ബന്ധമെന്ത്? ജനിക്കേണ്ടിയും മരിക്കേണ്ടിയും വരുന്നത്. ദേവന്മാരും മരിക്കും. ദേവന്മാരെന്നത് ചില സ്ഥാനങ്ങളാണ്.
ദേവരാജാവായ ഇന്ദ്രന് എന്നത് ഒരു ഉദ്യോഗപ്പേര്. വളരെ ഉയര്‍ന്ന നിലയിലെത്തിയ ഒരു ജീവന് ഈ കല്പ്പത്തില് ആ സ്ഥാനത്തിരിക്കുന്നു.
കല്പ്പാവസാനത്തില് ആ ജീവന് വീണ്ടും ഭൂമിയില്‍ വന്നുജനിക്കും. ഈ കല്പ്പത്തില് വളരെ പുണ്യം ചെയ്ത മറ്റൊരു ജീവന് പിന്നെ ആ സ്ഥാനത്ത് കയറും.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: