മാലെ: മാലെയില്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ രാജീവ് ഷഹഹാരേയുടെ കാര്‍ അജ്ഞാതര്‍ ആക്രമിച്ചു. തിങ്കളാഴ്ച്ച രാവിലെയോടെയായിരുന്നു സംഭവം. ഇന്ത്യന്‍ ഹൈകമ്മീഷന് ഓഫീസിന് മുമ്പാകെ കാര്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
ബൈക്കില്‍ വരികയായിരുന്ന രണ്ട് അജ്ഞാതര്‍ കാറിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ കാറിന്റെ ഗ്ലാസുകള്‍ പൂര്‍ണമായി തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആക്രമണമുണ്ടായ സമയത്ത് കമ്മീഷണര്‍ രാജീവ് കാറിലുണ്ടായിരുന്നില്ല.
സംഭവത്തില്‍ മാലെദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ദു:ഖം പ്രകടിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: