ന്യൂദല്‍ഹി: യുവ താരങ്ങള്‍ക്ക് പ്രാമുഖ്യം നല്കി മൂന്നാമത് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയ്ക്കുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.
ക്യാപ്റ്റന്‍ സര്‍ദാര സിങ്ങിനു വിശ്രമമനുവദിച്ചതാണ് പ്രധാനമാറ്റം. പകരം മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിങ്ങ് ടീമിനെ നയിക്കും. നവംബര്‍ രണ്ടു മുതല്‍ പത്തുവരെ ജപ്പാനിലെ കകാമിഹാരയിലാണ് ടൂര്‍ണമെന്റ്. ചൈന, ജപ്പാന്, മലേഷ്യ, ഒമാന്‍, പാക്കിസ്ഥാന് എന്നിവ ചാമ്പ്യന്‍ഷിപ്പിലെ മറ്റു സംഘങ്ങള്‍.
നവംബര്‍ രണ്ടിനു ചൈനയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.നവംബര്‍ മൂന്നിന് ജപ്പാനെയും അഞ്ചിന് ഒമാനെയും ഏഴിനു പാക്കിസ്ഥാനെയും എട്ടിനു മലേഷ്യയെയും ഇന്ത്യ നേരിടും. ടൂര്‍ണമെന്റിന്റെ ആദ്യ രണ്ടു പതിപ്പുകളില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. ഉദ്ഘാടന വര്‍ഷത്തില്‍ കിരീടം ചൂടിയ ഇന്ത്യ കഴിഞ്ഞ തവണ റണ്ണേഴ്സ് അപ്പുമായി. ഫൈനലില്‍ പാക്കിസ്ഥാനോടായിരുന്നു തോല്‍വി. അതിനു പകരംവീട്ടലും ഇന്ത്യ ലക്ഷ്യമിടുന്നു.
ടീം: സുഷാന്ത് ടര്‍ക്കി, ഹര്‍ജോത് സിങ് (ഗോള്‍ കീപ്പര്‍മാര്‍). ഗുര്‍ജിന്ദര്‍ സിങ്, അമിത് രോഹിതാസ്, സുരേന്ദര്‍ കുമാര്‍, സുഖ്മന്ജിത് സിങ്, പ്രദിപ് മോര് (ഡിഫന്റേഴ്സ്).
പ്രദീപ് സിങ്, മന്‍പ്രീത് സിങ് (ക്യാപ്റ്റന്‍), സ്തബീര്‍ സിങ്, ഹര്‍ജീത് സിങ്, ഇമ്രാന് ഖാന്, കോത്താജിത് സിങ് (മിഡ്ഫീല്‍ഡേഴ്സ്). മലക് സിങ് മന്ദീപ് സിങ്, തല്‍വീന്ദര്‍ സിങ്, ആകാശ് ദീപ് സിങ്, രമണ്‍ ദീപ് സിങ് (ഫോര്‍വേഡുകള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: