കണ്ണൂര്‍: 43-ാമത് സംസ്ഥാന പോലീസ് അത്ലറ്റിക് മീറ്റില്‍ 75 പോയിന്റോടെ കണ്ണൂര്‍ ജില്ല ചാമ്പ്യന്മാരായി. തൃശ്ശൂര്‍ 35 പോയിന്റുമായി രണ്ടാം സ്ഥാനവും, 31 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനവും നേടി.
ബറ്റാലിയന് വിഭാഗത്തില്‍ 102.5 പോയിന്റോടെ ഇന്ത്യന്‍ റിസര്‍വ്വ് ബറ്റാലിയന് തൃശ്ശൂര്‍ ജേതാക്കളായി. 86 പോയിന്റുമായി തൃശ്ശൂര്‍ കെഎപി 1 രണ്ടാം സ്ഥാനവും, 70 പോയിന്റുമായി എംഎസ്പി മലപ്പുറം മൂന്നാം സ്ഥാനവും നേടി.
തുടര്‍ച്ചയായ ആറാം വര്‍ഷമാണ് കണ്ണൂര്‍ ജില്ല പോലീസ് അത്ലറ്റിക് മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്നത്. ബറ്റാലിയന് വിഭാഗത്തില്‍ റിസര്‍വ്വ് ബറ്റാലിയന് ആദ്യമായാണ് ചാമ്പ്യന്മാരാകുന്നത്. കഴിഞ്ഞ തവണ കെഎപി 3 പത്തനംതിട്ട അഡൂര്‍ ആയിരുന്നു ബറ്റാലിയന് വിഭാഗത്തില്‍ ചാമ്പ്യന്മാര്.
പുരുഷന്മാരുടെ വ്യക്തിഗത വിഭാഗത്തില്‍ ആലപ്പുഴ മാരാരിക്കുളം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ വിവേക് 898 പോയിന്റോടെ മികച്ച അത്ലറ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തില്‍ പാലക്കാട് കെഎപി 2 ലെ ജോജി മോള് ജോസഫ് 895 പോയന്റുമായി മികച്ച അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ടു.
മീറ്റിന്റെ സമാപന പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമാപനത്തോടനുബന്ധിച്ച് മാര്‍ച്ച്പാസ്റ്റും,കരിമരുന്ന് പ്രയോഗവും നടന്നു. തുടര്‍ന്ന് കളരി പ്രദര്‍ശനവും, വിവിധ കലാപരിപാടികളും അരങ്ങേറി.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: