മതാത്മകത ഒരുവനില്‍ ഉറവയെടുക്കുന്നത് അവനില്‍ത്തന്നെ ഒളിഞ്ഞുകിടക്കുന്ന വിത്തില്‍നിന്നാണ്. അതുകൊണ്ടുതന്നെ, മതങ്ങള്‍ വന്നു പോയെന്നിരുന്നാലും മതമൊരിക്കലും ഇല്ലാതാവാന്‍ പോകുന്നില്ല. പ്രകാശത്തിലേക്കുള്ള നിങ്ങളുടെ മുന്നേറ്റത്തില്‍ നിങ്ങള്‍ ക്ഷമാപൂര്ണനാണ് എന്നറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
ആത്മീയ ജീവിതത്തില്‍ അത്യന്തം പ്രധാനമായിരിക്കുന്നത് ക്ഷമയത്രേ. വിത്തു പാകിയതിനുശേഷം ഒരാള്‍ എത്ര കാത്തിരിക്കേണ്ടിയിരിക്കുന്നു. ആദ്യമൊക്കെ, എല്ലാ പ്രയത്നങ്ങളും വൃഥാവിലാണെന്ന് തോന്നാം. യാതൊന്നും സംഭവിക്കുന്നില്ലെന്ന്. എന്നാല്‍ ഒരു ദിവസം കാത്തിരിപ്പ് അവസാനിക്കുകയും സാക്ഷാത്കാരമുണ്ടാവുകയും ചെയ്തിരിക്കുന്നു. വിത്ത് പൊട്ടിമുളച്ച് മണ്ണുതുളച്ച് ഒരു ചെടിയായിരിക്കുന്നു! എന്നാല്‍, ഓര്‍ക്കുക, യാതൊന്നും സംഭവിക്കുന്നില്ലെന്ന് തോന്നിയിരുന്നപ്പോഴും ഭൂമിക്കടിയില്‍ ആ വിത്ത് വളര്ന്നുകൊണ്ടിരിക്കുകയായിരുന്നെന്ന്.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: