തിരുവല്ല: സംസ്ഥാന സീനിയര്‍ പുരുഷ-വനിത ഗുസ്തി മത്സരത്തില്‍ വിവിധ ഇനങ്ങളില്‍ തൃശൂര്‍, എറണാകുളം, കാസര്‍കോട് ജില്ലകള്‍ ജേതാക്കളായി. പുരുഷന്മാരുടെ ഫ്രീസ്റ്റെയില്‍ ഇനത്തില്‍ 23 പോയിന്റോടെയാണ് എറണാകുളം ജേതാവായത്.
ഗ്രീക്കോ റോമന്‍ സ്റ്റെയിലില്‍ ജേതാക്കളായ കാസര്‍കോടിന് 22 പോയിന്റ് ലഭിച്ചു. യഥാക്രമം പത്തനംതിട്ടയും തൃശൂരുമാണ് റണ്ണറപ്പ് നേടിയത്. വനിതകളുടെ മത്സരത്തില്‍ 27 പോയിന്റ് നേടി തൃശൂര്‍ ജില്ല ജേതാവും 27 പോയിന്റുതന്നെയുള്ള തിരുവനന്തപുരം റണ്ണറപ്പുമാണ്.
വനിതകളുടെ മത്സരത്തില്‍ തൃശൂരിനും തിരുവനന്തപുരത്തിനും തുല്ല്യമായി 27 പോയിന്റ് വീതം ലഭിച്ചുവെങ്കിലും 3 സ്വര്‍ണ്ണം നേടിയ തൃശൂരിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. തിരുവനന്തപുരത്തിന് ഒരു സ്വര്‍ണ്ണം മാത്രമേ ലഭിച്ചിരുന്നുള്ളു.
സമ്മാനദാന ചടങ്ങില്‍ സംസ്ഥാന റെസിലിംഗ് അസ്സോസിയേഷന് വൈസ് പ്രസിഡന്റ് ചെറിയാന് പോളച്ചിറയ്ക്കല്‍ അദ്ധ്യക്ഷതവഹിച്ചു. സംവിധായകന് ബ്ലസ്സി വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു. ആര് സനല്‍കുമാര്‍, വിക്ടര്‍ ടി. തോമസ്, ജേക്കബ് ജോര്‍ജ്ജ് കുറ്റിയില്‍, സംസ്ഥാന റസിലിംഗ് അസോസിയേഷശന് പ്രസിഡന്റ് ജി. വര്‍ഗീസ്, സെക്രട്ടറി സി.എന്‍. പ്രസൂദ്, പ്രസാദ് പി. ടൈറ്റസ്, ഷീലാ വര്‍ഗീസ്, ഷാജി ചേരിയില്‍, പി.സി. ഉമ്മന്‍, സെയിന്റ് ടി വര്‍ഗീസ്, കെ. പ്രകാശ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: