മോസ്കോ: റഷ്യയില്‍ വോള്ഗാഗ്രാഡില് വനിതാ ചാവേറാക്രമണത്തില്‍ ആറ് ബസ് യാത്രക്കാര്‍ കൊല്ലപ്പെട്ടു.
30 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ കൊക്കാസസിലെ ഡജസ്റ്റനില് നിന്നുള്ള വനിതയാണ് അക്രമണത്തിന് പിന്നിലെന്നും ഇവര്‍ ഒരു മുസ്ലീം ഭീകരന്റെ ഭാര്യയാണെന്ന് അധികൃതര്‍ പറഞ്ഞു.
മാരകമായ അസ്ഥിരോഗത്തിനടിമയാണവര്. നാല്പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ഫെബ്രുവരിയില്‍ കരിങ്കടല്‍ നഗരമായ സോചിയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിനെതിരെ ഭീക്ഷണി മുഴക്കിയിരിക്കവെയാണ് പുതിയ ആക്രമണമുണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: