ന്യൂദല്‍ഹി: പൊതുജനങ്ങളില്‍നിന്നും അഭിപ്രായം സ്വരൂപിച്ചുകൊണ്ട് ബിജെപി 2014 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുമെന്ന് ഡോ.മുരളീ മനോഹര്‍ ജോഷി പറഞ്ഞു. ഇതിനായി പുതിയ വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിച്ചുകൊണ്ടാണ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. bjpelectionmanifesto.com എന്ന വെബ്സൈറ്റില്‍ ആര്‍ക്കുവേണമെങ്കിലും കയറി പ്രകടന പത്രികയിലേക്കുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.
രാജ്യത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങള്‍ക്കും പ്രത്യേകം കോളങ്ങളുണ്ട്. അഭിപ്രായം അഞ്ഞൂറ് വാക്കുകളില്‍ ഒതുക്കണം. നവംബര്‍ അവസാനവാരം വരെ ഇത്തരത്തില്‍ അഭിപ്രായം രേഖപ്പെടുത്താം. വെബ്സൈറ്റിന്റെ സൗകര്യം ഉപയോഗിക്കാത്തവര്‍ക്ക് നേരിട്ടോ രേഖമൂലമോ അഭിപ്രായങ്ങളറിയിക്കാം. ഇതിനു പുറമേ പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പ്രകടനപത്രികാ സമിതി എത്തി അഭിപ്രായങ്ങള്‍ സ്വരൂപിക്കുമെന്നും മുരളീ മനോഹര്‍ ജോഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: